വിദേശ ടൂറിസ്റ്റുകൾക്ക് ഹെൽത്ത് ഇൻഷുറൻസ് ഫീസ് നിർബന്ധം; പദ്ധതിക്ക് അംഗീകാരം നൽകി ബഹ്റൈൻ സർക്കാർ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകൾക്ക് വിസയോടൊപ്പം ഹെൽത്ത് ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്തുന്ന പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. രാജ്യത്ത് തങ്ങുന്ന സമയത്ത് ടൂറിസ്റ്റുകൾക്ക് അസുഖമോ അപകടമോ ഉണ്ടായാൽ ചികിത്സാ ചെലവുകൾ കണ്ടെത്തുന്നതിനാണ് ഈ തുക ഉപയോഗിക്കുന്നത്.

എം.പി മുഹമ്മദ് അൽ മാഅറഫിയുടെ നേതൃത്വത്തിൽ മുന്നോട്ടുവെച്ച ഈ നിർദ്ദേശത്തെ തുടർന്ന്, തുടക്കത്തിൽ നിശ്ചയിച്ചിരുന്ന അഞ്ച് ദീനാർ എന്ന തുക ഒഴിവാക്കി രാജ്യത്തെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിപ്രകാരം തുക നിശ്ചയിക്കാൻ എം.പിമാർ തീരുമാനിക്കുകയായിരുന്നു. ടൂറിസ്റ്റുകൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതോടൊപ്പം സർക്കാരിന്റെ മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അടിയന്തര ചികിത്സയും അപകടങ്ങളിലെ പരിക്കുകളും ഉൾപ്പെടെ സന്ദർശകർക്ക് ലഭിക്കേണ്ട ചികിത്സാ സൗകര്യങ്ങൾ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ആണ് തീരുമാനിക്കേണ്ടത്. ആവശ്യമായ ഇൻഷുറൻസ് ഫീസ് അടയ്ക്കാത്ത പക്ഷം സന്ദർശക വിസ നൽകുകയോ പുതുക്കി നൽകുകയോ ഇല്ല. ഇൻഷുറൻസ് തുക, ടൂറിസ്റ്റുകൾ കൈവശം വെക്കേണ്ട ഇൻഷുറൻസ് തരം, പണം ശേഖരിക്കുന്ന രീതി എന്നിവ സംബന്ധിച്ച അന്തിമ നിയമങ്ങൾ ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് രൂപീകരിച്ചുവരികയാണെന്ന് സർക്കാർ അറിയിച്ചു. ഇതുവരെ അന്തിമ ഫീസ് തുക പ്രഖ്യാപിച്ചിട്ടില്ല.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed