പാലക്കാടൻ തനിമയിൽ ‘പൊന്നോണം 2026’; ആഘോഷത്തിന് മാറ്റ് കൂട്ടി നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യം


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കുടുംബക്കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ, കോൺവെക്സ് ഇവന്റ്സുമായി സഹകരിച്ച് സംഘടിപ്പിച്ച 'പൊന്നോണം 2026' ഓണാഘോഷ പരിപാടികൾ വർണാഭമായി നടന്നു. ഒക്ടോബർ രണ്ടിന് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ആഘോഷങ്ങൾ അരങ്ങേറിയത്.
വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് ഏറെ ശ്രദ്ധേയമായി. ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡർ സൈമൺ മാർട്ടിൻ, പത്നി സോഫിയ മാർട്ടിൻ, ഇറ്റാലിയൻ അംബാസഡർ ആൻഡ്രിയ കറ്റലാനോ, ഫിലിപ്പീൻസ് അംബാസഡർ ജിനസ് ജയ്മി, മലേഷ്യൻ ഹെഡ് ഓഫ് ചാൻസറി മാഡം നൂർ ഠിക്കാത്ത അഡോർ, പ്രമുഖ വ്യവസായിയും സി.എം.എൻ. ട്രസ്റ്റ് സ്ഥാപകനുമായ പമ്പാവാസൻ നായർ എന്നിവരായിരുന്നു പരിപാടിയിലെ മുഖ്യാതിഥികൾ.

വ്യവസായി സി.വി. രാജൻ, സിന്ധു രാജൻ, ഫത്താറാം, അൽ കുവൈറ്റി ജനറൽ മാനേജർ രാജേഷ് നമ്പ്യാർ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു.

പ്രശസ്ത പാചകവിദഗ്ധൻ ഗുരുവായൂരപ്പൻ അയ്യർ തനത് പാലക്കാടൻ അഗ്രഹാര ശൈലിയിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങൾക്ക് വേറിട്ട രുചിയനുഭവമേകി. തുടർന്ന് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ, അനീഷ് മൂപ്പൻ സംവിധാനം ചെയ്ത സ്കിറ്റ്, പരമ്പരാഗത തിരുവാതിരക്കളി എന്നിവയും വേദിയിൽ അരങ്ങേറി. പ്രമുഖ ഗാനമേള സംഘമായ 'ജ്വാല ബാൻഡ്', നാടൻപാട്ട് സംഘമായ 'സഹൃദയ' എന്നിവർ അവതരിപ്പിച്ച പ്രത്യേക കലാപരിപാടികളും ആഘോഷങ്ങൾക്ക് ആവേശം പകർന്നു.

പ്രവാസലോകത്തെ വിശിഷ്ട സേവനങ്ങളെ മുൻനിർത്തി സംഗീത റെസ്റ്റോറന്റ് ഉടമ ബാബു, പാചകവിദഗ്ധൻ ഗുരുവായൂരപ്പൻ അയ്യർ, സോപാനം വാദ്യകലാസംഘം സ്ഥാപകനും മേളരത്നവുമായ സന്തോഷ് കൈലാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ശ്യാമള വിനോദ്, രാജീവ് റാം എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. പ്രസാദ്, നിസാർ, ദീപക്, ബാബു, അനിൽ എന്നിവർ വിവിധ കൺവീനർമാരായി പ്രവർത്തിച്ചു. ചടങ്ങിൽ പാലക്കാട് പ്രവാസി അസോസിയേഷൻ രക്ഷാധികാരി ജയശങ്കർ സ്വാഗതവും കോഓർഡിനേറ്റർ വിനോദ് കുമാർ നന്ദിയും പറഞ്ഞു.

ഓണസദ്യയുടെ ഏകോപനം ജയറാം രവി, വിനോദ് മേനോൻ, ശ്രീജിത്ത്, ഷൈൻ നായർ, സജി എൻ. നായർ എന്നിവരാണ് നിർവ്വഹിച്ചത്. അജയ്, സതീഷ്, രാകേഷ്, രഞ്ജിഷ്, ജലാൽ, രമേശ് എന്നിവർ വിവിധ വിഭാഗങ്ങളുടെ ജോയിന്റ് കൺവീനർമാരായും പ്രവർത്തനം ഏകോപിപ്പിച്ചു.

വനിതാ വിഭാഗം കോഓർഡിനേറ്റർമാരായി സിബി ജലാൽ, നിമിഷ മണിലാൽ, ഹർഷ പ്രദീപ്, അനു രാജീവ്, ധന്യ പ്രവീൺ എന്നിവരും; പ്രവർത്തകസമിതി അംഗങ്ങളായ മണിലാൽ, പ്രദീപ്, മണി, ജയകൃഷ്ണൻ, ഹാരിസ്, ഹക്കിം, സുരേഷ്, റിജോ, മഹേഷ്, ഗോപി, അജിത്, പ്രദീഷ്, രാജീവ്, സുനിൽ, മൂർത്തി, വിശ്വൻ എന്നിവരും പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകി.

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed