ബഹ്‌റൈൻ പൗരന്മാർക്ക് ട്രാഫിക് സേവന ഫീസ് ഒഴിവാക്കണമെന്ന പാർലമെന്റ് നിർദ്ദേശം തള്ളി സർക്കാർ തള്ളി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ പൗരന്മാർക്കുള്ള ട്രാഫിക് സേവന ഫീസുകൾ പൂർണ്ണമായി ഒഴിവാക്കണമെന്ന പാർലമെന്റ് നിർദ്ദേശം സർക്കാർ തള്ളി. ഇത്തരം ഒരു നീക്കം സംസ്ഥാന ബജറ്റിനും എണ്ണയിതര വരുമാനത്തിനും വലിയ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി.

ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള ട്രാഫിക് സേവനങ്ങൾക്ക് പൗരന്മാരിൽ നിന്ന് ഈടാക്കുന്ന ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എം.പി ഡോ. അലി അൽ നുഐമിയാണ് നിർദ്ദേശം മുന്നോട്ടുവെച്ചത്. ഈ നിർദ്ദേശം മുൻപ് പാർലമെന്റ് പാസാക്കിയിരുന്നു. എന്നാൽ, ട്രാഫിക് സേവന ഫീസുകൾ സർക്കാർ ലാഭത്തിന് വേണ്ടിയുള്ളതല്ലെന്നും, മറിച്ച് സേവനങ്ങൾ നൽകുന്നതിന് ഉണ്ടാകുന്ന ഭൗതിക ചെലവുകൾ നികത്താൻ വേണ്ടിയുള്ളതാണെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഗതാഗത ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഫീസുകൾ പൂർണ്ണമായി ഒഴിവാക്കുന്നത് സർക്കാരിന്റെ സാമ്പത്തിക സന്തുലിതാവസ്ഥാ പദ്ധതിയെ (Fiscal Balance Programme) ബാധിക്കുകയും ബജറ്റിൽ അധിക ബാധ്യത വരുത്തിവെക്കുകയും ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed