അകത്ത് കനൽ;പുറത്ത് കത്തുന്ന വേനൽ


ഫോട്ടോ: സത്താര്‍ കണ്ണപുരം

മനാമ :  തൊഴിലിടങ്ങളിൽ ഉച്ചവിശ്രമം നിയമ സമയം ദീർഘിപ്പിക്കണമെന്ന  ആവശ്യങ്ങൾ ഉയരുമ്പോൾ കത്തുന്ന കനലിന് മുന്നിൽ ജോലി ചെയ്യുന്ന, ഒരു വിശ്രമ  നിയമവും ബാധകമാകാത്ത  കുറച്ചു തൊഴിലാളികൾ  തങ്ങളുടെ തൊഴിലിടത്തിൽ വേനൽക്കാലത്ത് ദുരിതജീവിതം നയിക്കുകയാണ്. കുബൂസ് കടകളിൽ അവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളാണ് രാപ്പകൽ ഭേദമന്യേ കടുത്ത ചൂടിൽ വിയർത്തു പണിയെടുക്കുന്നത്. തുറസ്സായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉച്ച വിശ്രമ നിയമം ബാധകമാകുമ്പോഴും അതിനേക്കാൾ കടുത്ത ചൂടിലും  ജോലി ചെയ്യുന്ന ഇത്തരം തൊഴിലാളികളുടെ ദുരിതങ്ങൾ തുടരുന്നു.

ജോലി കടയ്ക്കുള്ളിൽ ആണെങ്കിലും ഇവർക്ക് എയർകണ്ടീഷൻ സംവിധാനമോ ആവശ്യമുള്ള വായു സഞ്ചാരമോ ഉള്ള ഇടങ്ങൾ പലപ്പോഴും ലഭ്യമാകാറില്ല. ചില ഷവർമ്മ കടകളിൽ ജോലി ചെയ്യുന്നവർക്കും ഇതേ അവസ്‌ഥയാണുള്ളത്.തുച്ഛമായ വരുമാനത്തിൽ ജോലി ചെയ്യുന്ന തങ്ങൾ  പലപ്പോഴും പത്തും പന്ത്രണ്ടും മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്യേണ്ടി വരാറുണ്ടെന്ന്മനാമയിൽ  പേര് പറയാൻ ആഗ്രഹിക്കാത്ത ഒരു യു പി സ്വദേശി പറഞ്ഞു.നാട്ടിലെ കുടുംബത്തെ ഓർത്ത് കൊണ്ട് കത്തുന്ന വേനലിലും ജോലി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed