ബഹ്‌റൈൻ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് ഓഗസ്റ്റിൽ തുറന്നുകൊടുക്കും
മനാമ: വ്യത്യസ്ത തേടുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് ബഹ്‌റൈനിൽ പൂർത്തിയാകുന്ന ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് വരുന്ന ഓഗസ്റ്റിൽ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ അവസാന ഘട്ട മിനുക്കു പണികൾ നടന്നു വരികയാണ്. ലോകോത്തരമായ ഡൈവിങ് സൗകര്യങ്ങള്‍ ഒരുക്കി നിര്‍മ്മിക്കുന്ന പാര്‍ക്ക് സാഹസിക നീന്തൽക്കാർക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്കും വളരെയേറെ കൗതുകമാകും.
100,000 സ്‌ക്വയര്‍ മീറ്ററിലുള്ള പാര്‍ക്കിന്റെ മധ്യത്തിലായി ജലത്തിനടിയില്‍ ജംബോ ജെറ്റ് വിമാനവുമുണ്ടാവും. പാര്‍ക്കില്‍ പരിസ്ഥിതി സൗഹൃദമായിട്ടുള്ള നിര്‍മ്മിതികള്‍ക്കൊപ്പം കൃത്രിമ പവിഴപ്പുറ്റുകളും ഉണ്ടാവും. കടല്‍ജീവികളെയും പവിഴപ്പുറ്റിന്റെ സ്വഭാവികതയെയും അലോസരപ്പെടുത്താതെയായിരിക്കും പാര്‍ക്ക് പ്രവര്‍ത്തിക്കുക.
മുത്തുകളും ചിപ്പികളും പവിഴങ്ങളും ശേഖരിക്കുന്ന രാജ്യത്തെ പരമ്പരാഗത വിഭാഗക്കാരുടെ ഭവനങ്ങളുടെ മാതൃകകളും ഇവിടെയുണ്ടാവും. ഇന്നലെ ഡിയർ അൽ മുഹറഖിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ വ്യവസായ ,വിനോദ വകുപ്പ് മന്ത്രി സായിദ് അൽ സയാനി, പാർക്കിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.
വീഡിയോ കാണാം

