ഹിന്ദുക്കളെ അപമാനിച്ചെന്ന് ആരോപണം : പാ രഞ്ജിത്തിനെതിരെ പ്രതിഷേധം


ചെന്നൈ: കബാലി സംവിധായകൻ പാ രഞ്ജിത് ഹിന്ദുക്കളെ അപമാനിച്ചുവെന്ന്  ആരോപിച്ച്  സോഷ്യൽ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുകയാണ്. ദളിതരിൽ‍ നിന്ന് ഹിന്ദുക്കൾ‍ ഭൂമി തട്ടിയെടുക്കുകയായിരുന്നു എന്ന രഞ്ജിതിന്റെ പരാമർ‍ശവും ചോള രാജാക്കന്മാരെ കുറിച്ചുള്ള കമന്റുകളുമാണ് സംവിധായകനെതിരെ തെളിവുകളായി വിമർ‍ശകർ‍ ഉയർ‍ത്തുന്നത്. ചോള രാജവംശത്തിലെ രാജ രാജ ചോളന്റെ ഭരണകാലത്ത് തമിഴ്‌നാട് നരകമായിരുന്നെന്നും ജാതിവ്യവസ്ഥ ഏറ്റവും കൊടുന്പിരി കൊണ്ടു നിന്ന കാലമായിരുന്നു അതെന്നുമാണ് അദ്ദേഹം പറഞ്ഞത്. സംവിധായകനെതിരെ ട്വിറ്ററിൽ‍ ‘പ്രേ ഫോർ‍ മെന്റൽ‍ രഞ്ജിത്’ ഹാഷ് ടാഗുകൾ പെരുകുകയാണ്.

അതേസമയം, പെരിയോറിന്റെയും അംബേദ്കറിന്റെയും പാത പിന്‍പറ്റുന്ന ഒര സാമൂഹിക പ്രവർ‍ത്തകൻ കൂടിയാണ് താനെന്നും ചരിത്രസത്യങ്ങളാണ് താൻ വിളിച്ചു പറഞ്ഞതെന്നും  രഞ്ജിത് പ്രതികരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed