യു.എ.ഇയുടെ 47-ാം ദേശീയ ദിനാഘോഷത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി


മനാമ : യു.എ.ഇയുടെ 47-ാം ദേശീയ ദിനാഘോഷത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യു.എ.ഇ അംബാസഡറുടെ വസതി സന്ദർശിച്ചു. ബഹ്റൈനിലെ  യു.എ.ഇ അംബാസഡർ ഷെയ്ഖ് സുൽത്താൻ ബിൻ ഹമദ് ബിൻ സയിദ് അൽ നഹ്യാന്റെ അദ്ദേഹത്തെ സ്വീകരിച്ചു. യു.എ.ഇയുടെ ദേശീയദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
 
വിവിധ മേഖലകളിലെ യു.എ.ഇയുടെ തുടർച്ചയായ നേട്ടങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി, യു.എ.ഇ. നേതാക്കളേയും ജനങ്ങളേയും അഭിനന്ദിച്ചു. വളർന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി ബന്ധങ്ങളേയും അദ്ദേഹം പ്രകീർത്തിച്ചു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നേട്ടങ്ങളെയും വികസന ലക്ഷ്യങ്ങളെയും  പ്രധാനമന്ത്രി പ്രശംസിച്ചു. ബഹ്റൈനെ പിന്തുണയ്ക്കുന്ന യു.എ.ഇയുടെ നിലപാടുകൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായത് മികച്ച ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വ്യക്തമാക്കി.
 
ആഘോഷ പരിപാടികൾക്ക് ആശംസകളറിയിച്ച പ്രധാനമന്ത്രിക്ക് യു.എ.ഇ. അംബാസഡർ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രതിഫലനമായിട്ടാണ് ഈ സന്ദർശനം. യു.എ.ഇയുടെ സ്ഥാപക പിതാവിന്റെ ജീവിതവും നേട്ടങ്ങളും ആദരിക്കുന്നതിന് നിരവധി വിനോദപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം ആയിരകണക്കിന് ആളുകളാണ് ദേശീയ ദിനാആഘോഷ പരിപാടിക്ക് സാക്ഷ്യംവഹിച്ചത്. ഷെയ്ഖ് സായിദ് ജന്മ ശതാബ്ദി സഖ്യത്തെയാണ്യാണ് ഈ വർഷത്തെ ദേശീയ ദിനാചരണത്തിന് മാറ്റുകൂട്ടുന്നത്.

You might also like

  • Straight Forward

Most Viewed