ശബളം വീണ്ടും മുടങ്ങി: ജി.പി സെഡ് കമ്പനി തൊഴിലാളികൾ വീണ്ടും ലേബർ ഓഫീസിൽ

മനാമ: മാസങ്ങളായി ശബളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജി.പി സെഡ് കമ്പനി തൊഴിലാളികൾ വീണ്ടും ലേബർ ഓഫീസിൽ പരാതി വീണ്ടും പരാതി നല്‍കി. ഇന്ന് രാവിലെ 3 ബസുകളിലും വാഹനങ്ങളിലുമായാണ് 300 ഓളം തൊഴിലാളികൾ ലേബർ ഓഫീസിൽ പരാതിയുമായി എത്തിയത്. 8 മാസമായി ശമ്പളം ലഭിക്കുന്നില്ലന്നു മാത്രമല്ല പലരുടെയും വിസാ കാലാവധിയും അവസാനിച്ചിരിക്കുകയാണ്. ഇതിന് മുന്‍പ് പരാതി നല്‍കിയെങ്കിലും യാതൊരു വിധ തുടര്‍ നടപടികളും കന്പനി സ്വീകരിച്ചിരുന്നില്ല എന്നും നാട്ടിലുള്ള തങ്ങളുടെ മാതാപിതാക്കള്‍ മരണപ്പെട്ടാല്‍ പോലും എത്താനാകാത്ത സാഹചര്യമാണ് ഇപ്പോളുള്ളതെന്നും, അതിനാല്‍ തന്നെ കന്പനിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. കന്പനി അധികൃതര്‍ മന്ത്രാലയത്തിന് മുന്പാകെ പരിഹാര നടപടികള്‍ സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെയും അനുകൂലസമീപനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് എത്രയും പെട്ടന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.