ബഹ്‌റൈൻ ഇനി ദീപപ്രഭയിൽ കുളിക്കും


കഴിഞ്ഞാ വർഷത്തെ ദീപാലങ്കാരങ്ങൾ (ഫയൽ ചിത്രം)
 
മനാമ:ബഹ്‌റൈൻ ദേശീയ ദിനത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ദീപപ്രഭയിൽ കുളിച്ചൊരുങ്ങി നില്‍ക്കാന്‍  തയ്യാറാവുകയാണ് രാജ്യം. പ്രധാനപ്പെട്ട എല്ലാ സ്‌ഥലങ്ങളിലും വൈദ്യുതി ദീപങ്ങൾകൊണ്ട് അലങ്കരിക്കുന്ന ജോലി ആരംഭിച്ചു കഴിഞ്ഞു. പ്രധാനമായും ഇസാ ടൗണ്‍,  ഇന്ത്യൻ സ്‌കൂൾ, റിഫ, എയർപോർട്ടിന് സമീപത്തെ റോഡുകൾ തുടങ്ങിയ സ്‌ഥലങ്ങളിലാണ് പ്രത്യേകം അലങ്കാരങ്ങൾ ഒരുക്കുക. സീഫിലെ യും പരിസരത്തെയും വാണിജ്യ വ്യാപാര കേന്ദ്രങ്ങൾ ദീപാലങ്കാരങ്ങൾ കൊണ്ട് ആകർഷകമാകും. ഡിസംബർ 16, 17 തീയ്യതികളിലാണ് പ്രധാനമായും ദേശീയ ദിനാഘോഷം എങ്കിലും അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യൻ സമൂഹം ബഹ്‌റൈൻ ദേശീയദിനം സമുചിതമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ തുടങ്ങി  കഴിഞ്ഞു. പ്രത്യേകിച്ച് മലയാളി സംഘടനകളാണ് ബഹ്‌റൈൻ ദേശീയ ദിനം ഏറ്റവും വിപുലമായി ആഘോഷിക്കുന്നത്. ജീവ കാരുണ്യ പ്രവർത്തനങ്ങൾ,രക്തദാന ക്യാന്പുകള്‍  സംഘടിപ്പിക്കുക തുടങ്ങി വിവിധ കലാകായിക  പരിപാടികളും മലയാളി സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നു.
സ്‌ഥാപനങ്ങൾ എല്ലാം തന്നെ കൊടി തോരണങ്ങളാലും ബഹ്‌റൈൻ പതാകകൾ കൊണ്ടും അലങ്കരിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. മനാമ ,ബാബുൽ ബഹ്‌റൈൻ തുടങ്ങിയ കടകളിൽ എല്ലാം ബഹ്‌റൈൻ പതാകകളുടെയും ദേശീയ ചിഹ്നം ആലേഖനം ചെയ്ത  ടീ ഷർട്ടുകൾ, ബനിയനുകൾ ,ടി ഷർട്ട് തുടങ്ങിയവയും വിൽപ്പനയ്ക്ക് തയ്യാറായിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ആകർഷകമായ തെരുവ് വിളക്കുകളും  കൊടിതോരണങ്ങളാലും രാജ്യം അലങ്കരിക്കപ്പെടുന്നതോടെ ദേശീയ ദിനാഘോഷം കൂടുതൽ ശ്രദ്ധേയമാകും.
 
 
 
 
 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed