മലയാളികൾ ഉൾപ്പെട്ട ബഹ്‌റൈൻ ടീമിന് ഗിന്നസ് റെക്കോർഡ്


മനാമ: ബഹ്‌റൈൻ മലയാളികൾ ഉൾപ്പെട്ട പ്രവാസികളുടെ സംഘത്തിന് ഗിന്നസ് റെക്കോർഡ് ലഭിച്ചു.ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സംഘടനയായ മദർ ഇന്ത്യാസ് ക്രോഷറ്റ്  ക്വീൻസ് (MICQ)  ബഹ്‌റൈൻ ചാപ്റ്റർ ആണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.കഴിഞ്ഞ വര്ഷം നവംബർ 24 നു  ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ ലോകമെന്പാടും നടന്ന കൈകൊണ്ട് ഉണ്ടാക്കുന്ന ക്രോഷെറ്റ് ക്വീൻസ് (പാവകൾ,ബ്ളാങ്കറ്റുകൾ  തുടങ്ങിയ കൗതുകവസ്തുക്കൾ)നിർമ്മാണ  സംരംഭമാണ് മദർ ഇന്ത്യയെ ലോക റെക്കോർഡിന് അർഹനാക്കിയത്. ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ  റാംലി മാളിൽ വച്ച് ബഹ്‌റൈൻ മലയാളികളായ ബ്ലെസ്സി ജോർജ്ജ്,ആശാ റാണി എന്നിവർഉൾപ്പെട്ട 12 പേർ അടങ്ങുന്ന സംഘം ബഹ്‌റൈനിലും ഈ സംരംഭത്തിൽ  പങ്കാളികൾ ആയിരുന്നു.  ഏറ്റവും വലിയവ ഉണ്ടാക്കുക എന്ന ദൗത്യമാണ് ഇവർ ഏറ്റെടുത്തത്.ജനുവരി 21 നു ചെന്നൈയിൽ വച്ച് നടന്ന പരിപാടിയിൽ വച്ച്   58,917 ശില്പങ്ങളാണ്  ആണ് സംഘടന ഗിന്നസ് അധികൃതർക്ക് നിർമ്മിച്ച് കൈമാറിയത്. ഫെയ്‌സ് ബുക്കിലൂടെയാണ് വിവിധ രാജ്യങ്ങളിലെ ഈ കലാകാരന്മാർ ഒത്തു ചേർന്ന് ഇത്തരം ഒരു സംരംഭം കോർത്തിണക്കിയത്.ചെന്നെയിൽ നിന്ന് തന്നെയുള്ള കലാകാരി സുഭാഷിണി നടരാജനാണ്  ഈ ഗ്രൂപ്പിന് നേതൃത്വം നൽകിയത്. ഇതിനു മുൻപ് ഏറ്റവും വലിയ ബ്ളാങ്കറ്റ്, സ്കാർഫ് എന്നിവ നിർമിച്ചുകൊണ്ട് ഈ കലാകാരി ലോക റെക്കോർഡ് നേടിയിരുന്നു.

ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരിയായ ബ്ലെസ്സി ജോർജ്ജ് നല്ലൊരു ചിത്രകാരിയും   എഴുത്തുകാരിയും കൂടിയാണ്.കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസിയിൽ വച്ച് നടന്ന പരിപാടിയിൽ വച്ച് ബഹറിനിൽ നിന്നുള്ള അംഗങ്ങൾക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു.ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹമുഖ്യാതിഥി ആയിരുന്നു . ഐഎൽഎ പ്രസിഡണ്ട് തനൂജ അനിൽ,മുൻ ഐ.സി.ആർ.എഫ്  ചെയർമാൻ ഭഗവാൻ അസർപോട്ട,ലുലു ഡയറക്ടർജൂസർ രൂപവാല,എന്നിവരും സംബന്ധിച്ചു.
 

 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed