ജീവകാരുണ്യത്തിന് കൈത്താങ്ങായി ബഹ്‌റൈൻ ഡിഫറെൻ്റ് തിങ്കേഴ്‌സ് ‘സ്നേഹനിലാവ്’
മനാമ: ബഹ്‌റൈൻ ഡിഫറൻ്റ് തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മ, ഭിന്ന ശേഷിയുള്ള കുട്ടികൾക്കായുള്ള ഗവേഷണ സ്ഥാപനമായ നിയാർക്കിന് (നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസർച്ച് സെന്റർ, കൊയിലാണ്ടി) വേണ്ടി സ്റ്റാർ വിഷനിന്റെ ബാനറിൽ അൽരാജ സ്കൂളിൽ ‘സ്നേഹനിലാവ്’ എന്ന പരിപാടി സംഘടിപ്പിച്ചു. മാപ്പിളപാട്ടിലൂടെയും മറ്റു ഗാനങ്ങളിലൂടെയും പ്രശസ്തനായ ഫാദർ സേവേറിയോസ് തോമസ്, ഗിന്നസ് റെക്കോർഡ് നേടിയ നിസ്സാം കാലിക്കറ്റ് എന്നിവരോടൊപ്പം ബഹ്‌റൈനിലെ ഗായിക ഗായകർ ചേർന്ന് നടത്തിയ ഓർക്കസ്ട്ര, വിനീത വിജയ് പരിശീലിപ്പിച്ച കുട്ടികളുടെ നൃത്തം, സിനിമാറ്റിക് ഡാൻസ്, മൂപ്പൻസ് ഒരുക്കിയ നാടൻ പാട്ടുകൾ, സനൽ കുമാറിന്റെ ചാക്ക്യാർകൂത്ത്, തരംഗ് ഗ്രൂപ്പിന്റെ ഡാൻസും അരങ്ങേറി.
പരിപാടിയിലൂടെ സമാഹരിച്ച തുക പൂർണ്ണമായും ഓട്ടിസം, സെറിബ്രൽ പാൾസി, ഡൗൺ സിൻഡ്രോം, ചലനശേഷി ഇല്ലായ്‌മ, ബധിരത, അന്ധത, പഠന-−പെരുമാറ്റ വൈകല്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങളുള്ള കുട്ടികളെ നൂതന രീതിയിലുള്ള ചികിത്സാ− പരിശീലന സന്പ്രദായങ്ങളിലൂടെ സാധാരണ കുട്ടികളെ പോലെ ജീവിക്കാൻ പ്രാപ്തരാക്കി കൊണ്ടിരിക്കുന്ന നിയാർക്കിന് നൽകാനുള്ള മാതൃക കാണിച്ച ബഹ്‌റൈൻ ഡിഫറെൻ്റ് തിങ്കേഴ്‌സിനെ ഡോ. പി.വി. ചെറിയാൻ, അരുൾദാസ്, സുബൈർ കണ്ണൂർ എന്നിവർ പ്രശംസിച്ചു.




