'ശാസ്ത്ര 'സെമിനാർ നടത്തി


മനാമ: ശാസ്ത്രയുടെ നേതൃത്വത്തിൽ നിപ്പ, ഡെങ്കി, അടക്കമുള്ള  സീസണൽ വൈറസ് രോഗങ്ങളെ സംബന്ധിച്ചും, പ്രതിരോധ മാർഗങ്ങളെ സംബന്ധിച്ചും സെമിനാർ സംഘടിപ്പിച്ചു. ജൂൺ 18 തിങ്കളാഴ്ച 8മണിക്ക് സഗയയിൽ വച്ച് നടന്ന സെമിനാറിൽ ഷിഫ അൽജസീറ ഹോസ്പിറ്റലിലെ ഡയബറ്റോളജിസ്റ്റും, ഇന്റേണൽ മെഡിസിൻ വിദഗ്‌ധനുമായ ഡോക്ടർ  ബിജു മോസസ് വിഷയം അവതരിപ്പിച്ചു.  വൈറസ് ഭീതിയിൽ  അവധികാലവുമായി ബന്ധപ്പെട്ട് നാട്ടിൽ പോകുന്നവർക്ക് സഹായകരമായിരുന്നു സെമിനാർ. പ്രമേഹരോഗത്തിനെ എങ്ങനെ നിയന്ത്രിക്കുവാൻ കഴിയും എന്നതിനെ കുറിച്ചും ഡോക്ടർ സംസാരിച്ചു.

രജിത സുനിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ വിപിൻ കുമാർ നന്ദിപറഞ്ഞു. അനിൽകുമാർ.വി , സന്തോഷ് ആന്പല്ലൂർ, കെ. ശ്രീകുമാർ തുടങ്ങിയവർ  പരിപാടിക്ക് നേതൃത്വം നൽകി. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ അടക്കം നിരവധി പേർ സെമിനാറിൽ പങ്കെടുത്തു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed