സെന്റ് പീറ്റേഴ്സ് ചർച്ച് യൂത്ത് അസോസിയേഷൻ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
മനാമ : അൽ ഹിലാൽ ഹോസ്പിറ്റലിന്റെയും, മസ്ക്കറ്റി ഫാർമസിയുടെയും സയുക്ത സഹകരണത്തോടെ സെന്റ്പീറ്റേർസ്സ് ചർച്ച് അസോസ്സിയേഷന്റെ നേതൃത്വത്തിൽ തൊഴിലാളി ദിനമായ മെയ് 1ന് അസ്‌ക്കറിലുള്ള അൽ നാസിർ കോൺഡ്രാക്റ്റിങ് കന്പനിയിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു.
രാവിലെ 9:30 ന് ഇടവക വികാരി ഫാദർ നെബു വർഗീസ് ക്യാന്പ്് ഉദ്ഘാടനംചെയ്തു. ഏകദേശം 200 ൽപരം ആളുകൾ ക്യാന്പിൽ പങ്കെടുത്തു. ഉച്ചകഴിഞ്ഞു നടന്ന പൊതുസമ്മേളനത്തിൽ ഫാദർ നെബു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ജോർജ് തോമസ്, അൽഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി സിനി ജോസഫ്, മസ്ക്കറ്റി ഫാർമസി പ്രതിനിധി ജബാദ് പാഷ, അൽ നാസിർ കോൺഡ്രാക്ടിംങ് കമ്പനി പ്രതിനിധി അസീസ് എന്നിവർ ക്യാന്പിന് ആശംസകൾ നേർന്ന് സംസാരിച്ചു. ക്യാന്പിന് യൂത്ത് അസോസ്സിയേഷൻ സെക്രട്ടറി സീജോ ജോൺ ആടുപാറയും ജോയിന്റ് സെക്രട്ടറി ലിജോ.കെ.അലക്സും മറ്റ് യൂത്ത് അസോസ്സിയേഷൻ അംഗങ്ങളും നേതൃത്വം നൽകി.

