ലോ­ഗോ­ പ്രകാ­ശനം ചെ­യ്തു­


മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ബഹ്റൈനിൽ 20 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടിക്ക് മുന്നോടിയായുള്ള ലോഗോ ബിഗ്‌ഷെഫ്‌ നൗഷാദ് പ്രകാശനം ചെയ്തു. ചോയിസ് അഡ്−വെർടൈസിംഗ് കന്പനിയുമായി സഹകരിച്ചുകൊണ്ട് വ്യാഴാഴ്ച മനാമയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് വിപുലമായ ആഘോഷവും വിഷു-ഈസ്റ്റർ പാരിപാടിയും സംഘടിപ്പിക്കുന്നത്.തിരുവല്ലയിലെ പ്രമുഖരായ ജനപ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിന് ശേഷം പ്രശസ്ത പിന്നണി ഗായകൻ ദേവാനന്ദ് നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം നിരവധി കലാപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി എബ്രഹാം ജോൺ ജനറൽ കൺവീനറായും, വർഗ്ഗീസ് ഡാനിയേൽ ജോയിന്റ് ജനറൽ കൺവീനറായും, മനോജ് മാത്യു (പ്രോഗ്രാം കമ്മിറ്റി), തോമസ് കാട്ടുപറന്പിൽ (ഫിനാൻസ്), ബ്ലെസ്സൺ മാത്യു (സുവനീർ), വിനു (പബ്ലിസിറ്റി), വിനോദ്‌ കുമാർ തുടങ്ങിയവർ കൺവീനർമാരായ വിവിധ കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് 39134491 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Straight Forward

Most Viewed