കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു
മനാമ: കെ.എം.സി.സി ബഹ്‌റൈൻ വനിതാ വിഭാഗം സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ‘പാരന്റിംഗ്് ടിപ്സ്’ എന്ന പേരിൽ കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. പുതിയ കാലഘട്ടത്തിനനുസൃതമായി കുട്ടികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ മാറ്റങ്ങളെ അറിയാനും മനസിലാക്കാനും സ്വയം ശീലിക്കുവാനും, കുട്ടികളെ പഠിപ്പിക്കുവാനും, മാനസിക സംഘർഷത്തിലകപ്പെടുന്ന രക്ഷിതാക്കൾക്ക് മാർഗ്ഗ നിർദ്ദേശങ്ങളും ക്ലാസിൽ നൽകി. കെ.എം.സി.സി വനിത വിഭാഗം വൈസ് പ്രസിഡണ്ടും, പരിശീലകയുമായ മുഹ്സിന ഫൈസൽ നേതൃത്വം നൽകിയ പരിപാടിയിൽ വനിതാവിംഗ് പ്രസിഡണ്ട് നസീമ ജലീൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന ട്രഷറർ ഹബീബ് റഹ്‌മാൻ പരിപാടി ഉദ്്ഘാടനം ചെയ്തു.തുടർന്ന് കെ.എം.സി.സി ബഹ്‌റൈൻ സ്റ്റുഡൻസ് വിംഗിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പി.വി മൻസൂർ അവതരിപ്പിച്ചു. ടോസ്റ്റു മാേസ്റ്റഴ്സ് ഇന്റർനാഷണൽ ആനുവൽ സ്പീച്ചിൽ ജേതാവായ കെ.എം.സി.സി വനിതാവിഭാഗം ഓർഗനൈസിംഗ് സെക്രട്ടറി ഫിർദൗസി മോൾ ഷജീറിനും ട്രെയിനർ മുഹ്സിന ഫൈസലിനും കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട്് എസ്.വി ജലീൽ മൊമെന്റോ നൽകി ആദരിച്ചു. നാഫിയ ഇബ്രാഹിം പരിപാടി വിശദീകരിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ഫിർദൗസി മോൾ, ആഫിറ റഫീഖ്, സാഹിറ ലത്തീഫ്, ഹംഷീറ ഇബ്രാഹീം, സുനിത ഷംസ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഇതിനോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ പരിശോധനയും നടത്തി.
