കണക്ക് ഇനി­ കടന്പയാ­കി­ല്ല : പ്രശാ­ന്ത് നാ­രാ­യൺ


മനാമ : വിദ്യാർത്ഥികൾക്ക് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിഷയമായ ഗണിതം വളരെ സുഗമമാക്കാനുള്ള വഴികൾ ബൈജൂസ്‌ ആപ്പിന്റെ സഹായത്തോടെയുള്ള പഠന രീതിയിലൂടെ സാധ്യമായിരിക്കുകയാണെന്ന് പ്രമുഖ ഗണിതശാസ്ത്ര വിദഗ്ദ്ധനും ബഹ്‌റൈൻ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബൈജൂസ്‌ ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന പ്രശാന്ത് നാരായൺ അഭിപ്രായപ്പെട്ടു. ഇന്ന് ലോകത്തെന്പാടുമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ബൈജൂസ്‌ ആപ്പിലൂടെയുള്ള പുതിയ രീതികൾ അവലംബിച്ചു തുടങ്ങിയതായും പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ വിദ്യാർത്ഥികൾക്ക് ലളിതമായ ഈ രീതിയിലൂടെ അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാവുന്നതാണെന്നും അദ്ദേഹം പറയുന്നു. കാലഘട്ടങ്ങൾ മാറുന്നതിനു അനുസൃതമായി വിദ്യാഭ്യാസ രീതികളും പഠന നിലവാരവും മാറിക്കൊണ്ടിരിക്കുകയാണ്. തൊഴിൽ മേഖലയിലും ആധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് ലോകത്തെന്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസം നേടുക എന്നത് ഇന്ന് പൊതുവെയുള്ള രീതിയാണ്. ശാസ്ത്രം, ഗണിതം, എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഓരോ രക്ഷിതാവിനെ സംബന്ധിച്ചുമുള്ള വെല്ലുവിളി. പലപ്പോഴും കണക്കിനാണ് കുട്ടികൾപഠനത്തിൽ പിന്നോട്ട് പോകുന്നത്. ശാസ്ത്ര വിഷയങ്ങളിലും കണക്കു തന്നെയാണ് ഏറെ ഉപയോഗിക്കേണ്ടിവരുന്നതും. അവിടെയാണ് ബൈജൂസ്‌ ആപ്പിന്റെ പ്രാധാന്യം. ഇന്ത്യയിലെ നിരവധി സിബിഎസ്ഇ സ്‌കൂളുകളിൽ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുള്ള തനിക്ക് വിദ്യാർത്ഥികളുടെ മാനസികവുംബൗദ്ധികവുമായ കഴിവുകളെ മനസ്സിലാക്കാനും സാധിച്ചിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു. അതുകൊണ്ട് തന്നെ ബൈജൂസ്‌ പഠന തന്നെയാണ് യഥാർത്ഥത്തിൽ അവർക്കു വേണ്ടതെന്നുള്ള ബോധ്യവും ഉണ്ടായത്. ഈ പഠന രീതിതന്നെയാണ് സുഗമമെന്നു ഗ്ലോബൽ ഇൻസ്റ്റിട്യൂട്ടിൽ ബൈജൂസ്‌ ആപ്പിൽ മുൻപ് പരീക്ഷ എഴുതിയ വിദ്യാർത്ഥികളും സാക്ഷ്യപ്പെടുത്തുന്നു. 

ഒാരോ വിദ്യാർത്ഥിയുടെയും പഠന നിലവാരം വിലയിരുത്തി പ്രത്യേക പരിഗണന വേണ്ട വിഷയങ്ങളും പാഠഭാഗങ്ങളുമെടുത്ത് കൂടുതൽ പരിശീലനം നൽകാനുള്ള സംവിധാനവും ആപ്പിലുണ്ട്. നാലു മുതൽ 12 വരെ ഗ്രേഡുകളിലെ വിദ്യാർഥികൾക്ക് സയൻസും കണക്കും പഠിക്കുന്നത് ഏെറ എളുപ്പമാക്കാൻ ആപ്പിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാർത്‍ഥികൾ‍ക്ക് ഗണിതം, രസതന്ത്രം, ഊർ‍ജ്ജ തന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് ആപ്പിലൂടെ ക്ലാസുകൾ നൽ‍കുന്നത്. കൂടാതെ വിവിധ എൻ‍ട്രൻസ് ക്ലാസുകൾക്കാവശ്യമായ പരിശീലനങ്ങളും നൽ‍കുന്നു. പോയ വർ‍ഷത്തെ ചോദ്യപേപ്പർ‍ ചെയ്തതു കൊണ്ടോ ഷോർ‍ട്ട് കട്ടുകൾകൊണ്ടോ അല്ല. മറിച്ച് ചോദ്യത്തിൽ‍ ഉന്നയിച്ചിരിക്കുന്ന വിഷയത്തെ മനസിലാക്കുന്നതു കൊണ്ടാണ് വിദ്യാർ‍ഥികൾ‍ക്ക് ഉത്തരത്തിലേക്ക് സ്വാഭാവികമായി ചെന്നെത്താൻ‍ കഴിയുന്നതെന്നും പ്രശാന്ത് പറഞ്ഞു. ഇന്ത്യയിലും ഗൾ‍ഫ് രാജ്യങ്ങളിലും ആറാം ക്ലാസ് മുതൽ‍ പ്ലസ്ടു വരെയുള്ള കുട്ടികൾ‍ക്ക് കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളാണ് ‘ബൈജൂസ്’, മൊബൈൽ‍ ആപ്പിലൂടെ പഠിപ്പിക്കുന്നത്. ഇതിനുപുറമെ, പ്രവേശന പരീക്ഷകൾ‍ക്കുള്ള പരിശീലനവും നൽ‍കുന്നുണ്ട്. അക്കൗണ്ടിംഗിൽ ബിരുദവും എംസിഎസും എൽഎൽബിയും നേടിയനിഷയും ഗ്ലോബലിലെ ബൈജൂസ്‌ കോച്ചിംഗിന് നേതൃത്വം നൽകുന്നു.

You might also like

  • Straight Forward

Most Viewed