ഐ.സി­.എഫ് ‘മർ­കസ് ഡേ­’ ആചരി­ച്ചു­


മനാമ: ഐ.സി.എഫ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ മാർകസ് ഡേ ആചരിച്ചു. 1978 ഏപ്രിൽ 18ന് പ്രശസ്ത ഇസ്‌ലാമിക പണ്ധിതൻ സയ്യിദ് മുഹമ്മദ് അലവി മാലികി മക്ക ശില പാകിയ കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ നാൽപ്പതാം വാർഷിക ദിനമാണ് ‘മർകസ് ഡേ’ ആയി ആചരിച്ചത്. ഐ.സി.എഫ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഉസ്മാൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. മനാമ സഖാഫി ശൂറ കൗൺസിൽ കൺവീനർ അബ്ദുറഹീം സഖാഫി സംഗമം ഉദ്‌ഘാടനം ചെയ്തു.കെ.എസ് മുഹമ്മദ് സഖാഫി, സൈനുദ്ധീൻ സഖാഫി, സുലൈമാൻ ഹാജി, വി.പി.കെ. ഹാജി, അഷ്‌റഫ് ഇഞ്ചിക്കൽ തുടങ്ങിയവർ അവരുടെ മർകസ് അനുഭവങ്ങൾ പങ്കുവെച്ചു. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി പ്രവർ‍ത്തിക്കുന്ന മാർകസ് 39,000 വിദ്യാർത്‍ഥികൾ‍ക്ക് അറിവിൻ്റെ ആശ്രയ കേന്ദ്രമാണെന്നും കഴിഞ്ഞ പത്ത് വർ‍ഷത്തിനുള്ളിൽ ഒരു കോടി ആളുകളിലേക്ക് വ്യത്യസ്തമായ സേവന പദ്ധതികളുടെ ഫലമെത്തിക്കാനും മർ‍കസിന് കഴിഞ്ഞിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ഹഖീം സഖാഫി കിനാലൂർ സ്വാഗതവും ഷാനവാസ് മദനി നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed