ഐ.വൈ.സി.സി രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്പതാമത് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. ഇന്ദിര പ്രിയദർശനി രക്തദാന സേനയുടെ കീഴിൽ നടത്തിയ ക്യാന്പിൽ നൂറോളം ആളുകൾ പങ്കെടുത്തു. സൽമാനിയ മെഡിക്കൽ കോപ്ലക്സിലാണ് ക്യാന്പ് സംഘടിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച ക്യാന്പ് ഉച്ചക്ക് പന്ത്രണ്ടോടെ അവസാനിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് കൈതവനത്തറ ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടും കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവുമായ ആർ. അരുൺരാജ് മുഖ്യാതിഥി ആയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഒരു വർഷം സംഘടിപ്പിക്കുന്നതിനേക്കാൾ കൂടുതൽ പരിപാടികൾ ഐ.വൈ.സി.സി സംഘടിപ്പിക്കുന്നുണ്ടെന്നും ഐ.വൈ.സി.സിയുടെ പ്രവർത്തനം യൂത്ത് കോൺഗ്രസിന് മാതൃകയാക്കുവാൻ സാധിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബേസിൽ നെല്ലിമറ്റം അദ്ധ്യക്ഷനായ യോഗത്തിൽ പ്രോഗ്രാം കൺവീനർ ജിജോമോൻ മാത്യു, വൈസ് പ്രസിഡണ്ടുമാരായ, ദിലീപ് ബാലകൃഷ്ണൻ, റിച്ചി കളത്തുരുത്ത്, ജോയിന്റ് ട്രഷർ സന്തോഷ് കായംകുളം എന്നിവർ ക്യാന്പിന് നേതൃത്വം നൽകി. മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് രാജിലാൽ തന്പാൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ദേശീയ കമ്മറ്റി ട്രഷർ ഹരിഭാസ്‍കർ എല്ലാവർക്കും നന്ദി അറിയിച്ചു. സാമൂഹിക പ്രവർത്തകരായ ബഷീർ അന്പലായി, സിയാദ് ഏഴംകുളം, നിസാർ കൊല്ലം, അനിൽ കുമാർ യു.കെ, തോമസ് സൈമൺ സനൽ കുമാർ എന്നിവർ ക്യാന്പ് സന്ദർശിച്ചു.
