ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി എറണാകുളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. കൂർക്കംവലി, അലർജി, ആസ്തമ തുടങ്ങിയവ കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടിയാണ് ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചത്. കോട്ടയം കിംസ് ആശുപത്രിയിലെ ശ്വാസകോശ, അലർജി വിദഗ്ദ്ധ ഡോ. ജെയ്‌സി തോമസ് ക്ലാസിന് നേതൃത്വം നൽകി.
കൂർക്കം വലി, അലർജി, ആസ്തമ എന്നിവ കാരണം പ്രയാസമനുഭവിക്കുന്നവർ പാലിക്കേണ്ട ആരോഗ്യമര്യാദകൾ, ചികിത്സാരീതികൾ, ഉറക്കക്രമം തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസിൽ പ്രതിപാദിച്ചു. ഒ.ഐ.സി.സി എറണാകുളം ജില്ലാകമ്മിറ്റി പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാജനറൽ സെക്രട്ടറി ജലീൽ മുല്ലപ്പള്ളി സ്വാഗതം പറഞ്ഞു. ക്ലാസിന്റെ ഔപചാരിക ഉദ്‌ഘാടനം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം നിർവ്വഹിച്ചു.
നിരവധി വിഷയങ്ങളിൽ ആരോഗ്യ ക്ലാസുകൾ നടക്കാറുണ്ടെങ്കിലും പ്രവാസലോകത്ത് പൊതുവെ കാണപ്പെടുന്ന കൂർക്കംവലി, അലർജി തുടങ്ങിയ വിഷയത്തിലുള്ള ക്ലാസ് പുതുമ നിറഞ്ഞതാണെന്ന് രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഒ.ഐ.സി.സി എറണാകുളം ജില്ലാകമ്മിറ്റിയുടെ ഉപഹാരം ഭാരവാഹികൾ ഡോ. ജെയ്‌സി തോമസിന് കൈമാറി. അനസ്തേഷ്യ സ്പെഷ്യലിസ്റ്റ് ഡോ. എബിജോൺ തുന്പയിൽ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.
ഒ.ഐ.സി.സി ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ കെ.സി ഫിലിപ്പ്, സന്തോഷ് കാപ്പിൽ, ദേശീയ സെക്രട്ടറി ജവാദ് വക്കം, യൂത്ത്−വിംഗ് പ്രസിഡണ്ട് ഇബ്രാഹിം അദ്ഹം, ഒ.ഐ.സി.സി മലപ്പുറം ജില്ലാപ്രസിഡണ്ട് ചെന്പൻ ജലാൽ, സൽമാനുൽ ഫാരിസ്, ആകിഫ് നൂറ, അനൂപ്, തോമസ് കാട്ടുപറന്പൻ തുടങ്ങിയവർ സംബന്ധിച്ചു.

