വൈദ്യുത വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കുമായി ദശലക്ഷക്കണക്കിന് ദിനാർ അനുവദിച്ച് ബഹ്റൈൻ


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ വൈദ്യുത ശൃംഖല ശക്തിപ്പെടുത്തുന്നതിനും വൻകിട റിയൽ എസ്റ്റേറ്റ് വികസന പദ്ധതികൾക്കും പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ദശലക്ഷക്കണക്കിന് ദിനാറിന്റെ പദ്ധതികൾ പ്രഖ്യാപിച്ച് ബഹ്‌റൈൻ. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഓഗസ്റ്റ് മാസത്തെ കരാറുകളിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത് വൈദ്യുതി, ജല അതോറിറ്റിയാണ് ആണ്.

വൈദ്യുതി, മലിനജല സംസ്‌കരണം, റിയൽ എസ്റ്റേറ്റ്, വ്യോമയാനം, ടൂറിസം, വ്യാവസായിക മേഖലകളിലായി വിപുലമായ നിക്ഷേപങ്ങളാണ് അനുവദിച്ചിരിക്കുന്നത്. സിത്രയിൽ പുതിയ ഹൈ-വോൾട്ടേജ് ഗ്രിഡ് സബ്‌സ്റ്റേഷനുകൾ സ്ഥാപിക്കുന്നതുൾപ്പെടെ ഏകദേശം 6.73 കോടി (67.38 മില്യൺ) ബഹ്‌റൈൻ ദിനാറിന്റെ പദ്ധതികളാണ് ഇ.ഡബ്ല്യു.എയുടെ പട്ടികയിലുള്ളത്.

ഇതിൽ ഏറ്റവും വലിയ കരാറായ 3.49 കോടി ദിനാറിന്റെ പദ്ധതി ദക്ഷിണ കൊറിയൻ കമ്പനിയായ 'ഇൽജിൻ ഇലക്ട്രിക്കി'നാണ് നൽകിയിരിക്കുന്നത്. ട്രാൻസ്ഫോർമർ, റിയാക്ടർ പ്രവൃത്തികൾക്കായി 'ഹിറ്റാച്ചി എനർജി ടെക്നോളജീസ്' കമ്പനിക്ക് 1.59 കോടി ദിനാറിന്റെ കരാറും ലഭിച്ചു. ഇതുകൂടാതെ, 66 കെ.വി സബ്‌സ്റ്റേഷനുകൾക്കായുള്ള ട്രാൻസ്‌ഫോർമർ കരാറുകൾ ഒമാൻ, സൗദി കമ്പനികൾക്കായി വീതിച്ചു നൽകിയിട്ടുണ്ട്.

ബഹ്‌റൈന്റെ പ്രധാന തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ 'ബിലാജ് അൽ ജസായർ' വികസന പദ്ധതികൾക്കും ഓഗസ്റ്റിൽ കരാറുകൾ നൽകിയിട്ടുണ്ട്. ഗൾഫ് എയർ ഗ്രൂപ്പ്, ഹെഡ്ക്വാർട്ടേഴ്സിന്റെയും മെഡിക്കൽ സെന്ററിന്റെയും പുനരുദ്ധാരണത്തിനായി 62.9 ലക്ഷം ദിനാറിന്റെ കരാർ കൈമാറി. സാഖിർ ടവറിന്റെ ലൈറ്റിങ് സംവിധാനങ്ങൾ മാറ്റുന്നതിനായി ബഹ്‌റൈൻ എയർപോർട്ട് കമ്പനി 14 ലക്ഷം ദിനാറിന്റെ പദ്ധതി പ്രഖ്യാപിച്ചു. ഇതുകൂടാതെ, ജിദ് അലിയിലെ മലിനജല ശൃംഖല നിർമ്മാണത്തിന് മന്ത്രാലയം 37.5 ലക്ഷം ദിനാറും, ടുബ്ലി മലിനജല സംസ്കരണ പ്ലാന്റിന്റെ നാലാം ഘട്ട വികസനത്തിന് സെബാർകോയ്ക്ക് 33.2 ലക്ഷം ദിനാറിന്റെ കരാറും നൽകിയിട്ടുണ്ട്.

#BahrainEWA #BahrainInfrastructure #BahrainEconomy #4PMNews

article-image

adsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed