സാംസ വനിതവേദി അധികാരമേറ്റു


മനാമ: 2018-19 പ്രവർത്തന വർഷത്തേയ്ക്കുള്ള സാംസ വനിതാവിഭാഗം അധികാരമേറ്റു. കഴിഞ്ഞ ദിവസം നടന്ന കുടുംബ സംഗമത്തിൽ വനിതവേദിയുടെ ഔപചാരിക ഉദ്ഘാടനം അദ്ധ്യാപികയും, എഴുത്തുകാരിയും, കൗൺസിലറും കൂടിയായ അഞ്ചു മിനേഷ് നിർ‍വ്വഹിച്ചു. ജനറൽ കോ-ഓർ‍ഡിനേറ്റർ പ്രേമ ബാബുരാജ്, പ്രസിഡണ്ട് ഇൻഷാ റിയാസ്ഖാൻ, വൈസ്. പ്രസിഡണ്ട് ഗീത ബാലു, സെക്രട്ടറി നിർമ്‍മല ജേക്കബ്, ജോയിന്റ് സെക്രട്ടറി അന്പിളി പ്രശാന്ത്‌, ട്രഷറർ സ്നേഹ സന്ദീപ്‌, നിർവ്വാഹക സമിതി അംഗങ്ങൾ സിതാര മുരളികൃഷ്ണൻ, റീന, ഷിരോസ്ലാൽ, ബീന ജോർ‍ജ്, സന്ധ്യ അനൂപ്‌, അന്പിളി സതീഷ്‌, സിമി ജോയ്, ജമുന കുലശേഖരൻ എന്നിവരും അധികാരം ഏറ്റെടുത്തു.പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന മൂന്ന് കുടുംബങ്ങൾക്ക് സംസ യാത്രയയപ്പ് നൽ‍കി. സംസ അംഗങ്ങളെ വേദിയിൽ ആദരിച്ചു. തുടർന്ന്് കലാപരിപാടികളും അരങ്ങേറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed