കെ.എം.സി.സി ബീച്ച് ശുചീകരണം സംഘടിപ്പിച്ചു
മനാമ: ‘യു ഫോർ ബഹ്‌റൈൻ’ എന്ന മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പദ്ധതിയുമായി സഹകരിച്ചു കൊണ്ട് കെ.എം.സി.സി ബഹ്‌റൈൻ അസ്‌റി ബീച്ച് ശുചീകരണം സംഘടിപ്പിച്ചു. അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മുഹറഖ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ രാവിലെ മുതൽ ആരംഭിച്ച ശുചീകരണ പരിപാടിയിൽ മൊത്തം 300ഓളം പ്രവർത്തകർ പങ്കെടുത്തു. സാമൂഹ്യ പ്രതിബദ്ധത ലക്ഷ്യമിട്ട്, നാം വസിക്കുന്ന ചുറ്റുപാട് വൃത്തിഹീനമാകരുത് എന്ന ബോധവത്കരണം പുതുതലമുറയ്ക്ക് പങ്കുവെച്ചുകൊണ്ട്, ‘ശുചിത്വം ഒരു സംസ്കാരമാണ്’ എന്ന മുദ്രാവാക്യവുമായാണ് ശുചീകരണം സംഘടിപ്പിച്ചത്. മുഹറഖ് മുനിസിപ്പാലിറ്റി ക്ലീനിംഗ് വിഭാഗം തലവൻ ഫാദിൽ അബ്ബാസ് ഇസ, മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് കൺട്രി ഹെഡ് മുഹമ്മദ് റഫീഖ്, മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് ഇസ്ഹാഖ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കെ.എം.സി.സി സംസ്ഥാന നേതാക്കൾ നേതൃത്വം നൽകിയ പരിപാടിയിൽ വിവിധ ജില്ലാ ഏരിയ മണ്ധലം പഞ്ചായത്ത് നേതാക്കളും, പ്രവർത്തകരും പങ്കെടുത്തു.

