14 കനേഡിയൻ ഹോക്കി താരങ്ങൾക്ക് ദാരുണാന്ത്യം


ടൊറന്‍റോ : കാനേഡിയൻ ജൂനിയർ ഐസ് ഹോക്കി ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 14 മരണം. നിരവധി പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ച താരങ്ങളെല്ലാം 16നും 21നും ഇടയിൽ പ്രായമുള്ളവരാണ്.

ടിസ്‌ഡേലിന് സമീപം താരങ്ങൾ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഹംബോൾ‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉൾപ്പെടെ 28 പേർ ബസ്സിൽ ഉണ്ടായിരുന്നു. അപകടത്തിൽ കനേഡിയൻ‍ പ്രധാനമന്ത്രി ജസ്റ്റിൻ്‍‍ ട്രൂഡോ ദുഃഖം രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed