ബഹ്റൈൻ ഗ്രാ­ൻ­ഡ് പ്രി­ക്സ് 2018ന് തു­ടക്കമാ­യി


മനാമ: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഈ വർഷത്തെ ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സിന് സഖീറിലെ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ തുടക്കമായി. കാറോട്ട മത്സരങ്ങളുടെ ആരാധകർക്ക് വളരെ മികച്ച അനുഭവമായിരിക്കും ഇത്തവണ ലഭിക്കുക. 

2018 എഫ്.ഐ.എ ഫോർമുല വൺ വേൾഡ് ചാന്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിലെ പ്രത്യേകത രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന പരിശീലന സെഷനുകളാണ്. ആദ്യ പരിശീലന സെഷൻ ഉച്ചയ്‌ക്ക് 2 മണിക്ക് ശേഷവും രണ്ടാമത്തെ സെഷൻ 6 മണിക്കുമാണ്. എഫ്.ഐ.എ ഫോർമുല 2 ചാന്പ്യൻഷിപ്പ്, പോർഷെ ജിടി 3 കപ്പ് ചലഞ്ച് മിഡിൽ ഈസ്റ്റ് എന്നിവയുടെ പരിശീലനങ്ങളും യോഗ്യതാ മത്സരങ്ങളും പരിപാടിയിൽ നടത്തപ്പെടും. പിറേലി ഹോട്ട് ലാപ്സിന്റെ വിജയകരമായ ആഗോള സമാരംഭം ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ വ്യാഴാഴ്ച നടത്തപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed