പ്രതി­പക്ഷ പാ­ർ­ട്ടി­കളെ­ മൃഗങ്ങളോട് ഉപമി­ച്ച അമിത് ഷാ­യ്ക്കെ­തി­രെ­ ആനന്ദ് ശർ­മ്മ


ന്യഡൽഹി : പ്രതിപക്ഷ പാർട്ടികളെ പട്ടിയോടും പൂച്ചയോടും ഉപമിച്ച ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്കെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. അമിത് ഷായുടെ പ്രസ്താവന ലജ്ജാകരമാണെന്നും ഷായുടെ മനോഭാവമാണ് കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിലൂടെ വ്യക്തമായിരിക്കുന്നതെന്നും മുതിർന്ന കോൺഗ്രസ് വക്താവ് ആനന്ദ് ശർമ്മ പറഞ്ഞു. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനിൽ നിന്നും ഇത്തരം ഒരു പ്രസ്താവന പ്രതീക്ഷിച്ചിരുന്നില്ലെന്ന് സി.പി.െഎയും തൃണമൂൽ കോൺഗ്രസും വ്യക്തമാക്കി,

മോദി പ്രളയത്തിൽ നിന്നും രക്ഷപ്പെടാൻ പട്ടിയും പൂച്ചയും കീരിയും വരെ ഒന്നായി എന്നായിരുന്നു ഷായുടെ പ്രസ്താവന. ബി.ജെ.പിയുടെ സ്ഥാപക ദിനത്തിൽ മുംൈബയിൽ നടന്ന റാലിയിൽ സംസാരിക്കുന്നതിനിടയിലാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ പ്രസ്താവന വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ബി.ജെ.പിക്കെതിരെ വ്യത്യസ്ഥ പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ ഒരുമിച്ചിരിക്കുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അദ്ദഹത്തിനെതിരെ രൂക്ഷ വിമർശനവുമായി ആനന്ദ് ശർമ്മ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം അമിത് ഷായിൽ നിന്നുണ്ടായ വാക്കുകൾ അപലപനീയമാണ്. അവരുടെ മനോഭാവമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അവർ നിരന്തരം രാഷ്ട്രീയ ചർച്ചകൾ ഒരു പുതിയ താഴ്ച്ചയിലേക്ക് വലിച്ചിഴക്കുകയാണ്. ഇത് ലജ്ജാകരമാണ്. അല്ലെങ്കിലും മറ്റെന്താണ് അവരിൽ നിന്നും പ്രതീക്ഷിക്കേണ്ടത്. അവരുടെ പാരന്പര്യം അതാണ്− ആനന്ദ് ശർമ്മ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed