പ്രവാസി ഗൈഡൻസ് ഫോറം വിംഗ്സ് ആരംഭിച്ചു
മനാമ : പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നടക്കുന്ന വിംഗ്സ് എന്ന പരിപാടിക്ക് ഇന്നലെ തുടക്കമായി. കഴിഞ്ഞ എട്ട് വർഷമായി ഏറെ വിജയകരമായി നടന്നു വരുന്ന വിംഗ്്സ് 12 ആഴ്ച്ചകൾ നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയാണ്. ഗ്ലോബൽ ഇൻസ്റ്റിട്യൂട്ടിൽ വെച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ മുഹമ്മദ് അഹമദി കന്പനി ജനറൽ മാനേജർ ജി. പദ്മകുമാർ മുഖ്യാതിഥിയായിരുന്നു. പി.ജി.എഫ് അഡ്−വൈസറി കമ്മിറ്റി ചെയർമാൻ ഡോ. ജോൺ പനയ്ക്കൽ, വർക്കിംഗ് ചെയർമാൻ പ്രദീപ് പുറവങ്കര, വൈസ് പ്രസിഡണ്ട് ജയശ്രീ സോമനാഥ്, ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി, വിംഗ്സ് ചീഫ് കോ-ഓർഡിനേറ്റർ ബിനു ബിജു എന്നിവർ സംസാരിച്ചു. മുഖ്യാതിഥിക്ക് ഡോ. ജോൺ പനയ്ക്കൽ ഉപഹാരം സമർപ്പിച്ചു.

