കണ്ണൂർ‍, കരു­ണ മെ­ഡി­ക്കൽ ബില്ല് : സർ‍­ക്കാ­രി­നു­ തെ­റ്റു­പറ്റി­യി­ട്ടി­ല്ലെ­ന്ന് മന്ത്രി


തിരുവനന്തപുരം : കണ്ണൂർ‍, കരുണ മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥി പ്രവേശനത്തിനുള്ള ബില്ലുമായി ബന്ധപ്പെട്ട് സർ‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്റെ വിശദീകരണം. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബിൽ‍ പാസാക്കിയത്. ബിൽ‍ ഗവർ‍ണർ‍ക്ക് അയക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹമത്അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഓർ‍ഡിനൻ‍സിലും തെറ്റു സംഭവിച്ചിട്ടില്ലെന്ന് ബാലൻ വ്യക്തമാക്കി. തെറ്റുണ്ടെങ്കിൽ‍ ഗവർ‍ണർ‍ ചൂണ്ടിക്കാട്ടുമായിരുന്നു. വിദ്യാർ‍ത്ഥികളുടെ ഭാവിയാണ് സർ‍ക്കാർ‍ നോക്കിയതെന്നും കോൺ‍ഗ്രസും ബിജെപിയും ഇതിന് അനുകൂലമായിരുന്നുവെന്നും എ.കെ ബാലൻ‍ തിരുവനന്തപുരത്ത് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed