ബഹ്‌റൈനിൽ കെ­ട്ടി­ടത്തി­ന്റെ­ മേ­ൽ­ക്കൂ­ര തകർ­ന്ന് ­വീണ് കാ­റു­കൾ തകർ­ന്നു


മനാമ : അൽ നെയീം ഏരിയയിലെ അൽ നാഷ്മ കഫറ്റീരിയയ്ക്ക് എതിർവശത്ത് കെട്ടിടത്തിന്റെ മേൽക്കൂര റോഡിലേയ്ക്ക് തകർന്ന് വീണ് നാല് കാറുകൾ തകർന്നു. 1418 ബ്ലോക്കിൽ ഇന്നലെ രാവിലെ പത്ത്മണിയോടെയാണ് സംഭവം. സ്കൂളിന്റെ കോൺക്രീറ്റ് മേൽക്കൂര പൂർണ്ണമായി നീക്കം ചെയ്തിരുന്നില്ലെന്നും അതിനാൽ പ്രധാന റോഡിലേയ്ക്ക് മേൽക്കൂര തകർന്ന് വീഴുകയായിരുന്നെന്നും പ്രദേശവാസി പറഞ്ഞു.

സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തില്ല. അപകടം നടന്നയുടെനെ സിവിൽ ഡിഫൻസ് എത്തിച്ചേർന്നതായും ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed