ബ്രി­ട്ടീഷ് നേ­വൽ ബേസ് തു­റന്നു­


മനാമ : ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സിന്റെ (ബി.ഡി.എഫ്) മിനാസൽമാൻ കമാൻഡറിൽ ബ്രിട്ടൺ ആദ്യ നാവിക പിന്തുണ സംവിധാനം (എൻ.എസ്.എഫ്) തുറന്നു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യ ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, യോർക്ക് ഡ്യൂക്ക് പ്രിൻസ് ആൻഡ്രൂ എന്നിവർ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ബി.ഡി.എഫിന്റെ കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, ലഫ്റ്റനന്റ് ജനറൽ ദിയ്യാബ് ബിൻ സഖർ അൽ നുഐമി, മുതിർന്ന ബി.ഡി.എഫ് ഓഫീസർമാർ, ബി.ഡി.എഫ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നേവൽ ബേസിൽ നാവികസേന, സൈനികർ, നേവി ഉൾപ്പെടെ 500 പേർക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രദേശത്തെ കടൽ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നീക്കം.

ഗൾഫ് മേഖലയിൽ കപ്പലുകൾക്ക് സുരക്ഷയുറപ്പാക്കാൻ പുതിയ നേവൽ ബേസ്, റോയൽ നേവിയെ സഹായിക്കും. താമസ സൗകര്യം, കായിക സൗകര്യങ്ങൾ, സൈനികർക്കുള്ള വിനോദകേന്ദ്രങ്ങൾ എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. അന്തർദേശീയ പങ്കാളികളുമായി സഹകരിച്ചുകൊണ്ട് ബഹ്‌റൈന്റെ വികസന പരിപാടികൾ വിപുലമാക്കാനുള്ള ഹമദ് രാജാവിന്റെ നീക്കത്തിന്റെ ഭാഗമായാണ് നേവൽ ബേസ് തുറന്നതെന്നും കിരീടാവകാശി പറഞ്ഞു.

പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിന് ബഹ്‌റൈനും ബ്രിട്ടനും തമ്മിലുള്ള സഹകരണത്തിലെ പ്രധാന നാഴികക്കലായാണ് എൻ.എസ്.എഫ് തുറക്കാനായതിനെ കാണുന്നതെന്നും എൻ.എസ്.എഫ് ഉദ്ഘാടനം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ സൂചനയാണെന്നും കിരീടാവകാശി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed