സ്റ്റോ­മി­ ഡാ­നി­യൽ വി­വാ­ദത്തിൽ ആദ്യ പ്രതി­കരണവു­മാ­യി­ ട്രംപ്


വാഷിംഗ്ടൺ : പോൺ നായികയായ സ്റ്റോമി ഡാനിയലുമായുള്ള ലൈംഗിക അപവാദത്തിൽ ആദ്യ പ്രത്രികരണവുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ് രംഗത്ത്. സ്റ്റോമിയുമായുള്ള വിവാദം ഒതുക്കി തീർക്കുന്നതിനായി തന്റെ അറ്റോർണി അവർക്ക് പണം നൽകിയ കാര്യം തനിക്കറിയില്ലെന്ന് ട്രംപ് പറഞ്ഞു.

ഇതിനെ കുറിച്ച് കൂടുതലായൊന്നും പറയാനില്ല. മൈക്കൾ കോഹൻ വളരെ നാളുകളായി എന്റെ അഭിഭാഷകനാണ്. എന്നാൽ അയാൾ എന്തിന് പണം നൽകിയെന്നോ, എങ്ങനെ പണം നൽകിയെന്നോ എനിക്കറിയില്ല ട്രംപ് പ്രതികരിച്ചു. എന്നാൽ സ്റ്റോമി ഡാനിയലുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ ട്രംപ് കൂട്ടാക്കിയില്ല.

ട്രംപുമായി താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന സ്റ്റോമിയുടെ വെളിപ്പെടുത്തൽ അമേരിക്കയിൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ ബന്ധം പുറത്തറിയാതിരിക്കാൻ വേണ്ടി സ്വന്തം കീശയിൽ നിന്നാണ് സ്റ്റോമിക്ക് പണം നൽകിയതെന്ന ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കോഹന്റെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed