40 വർ­ഷത്തെ­ ഓർ­മ്മകളു­മാ­യി­ രമേശ് നാ­ട്ടി­ലേയ്­ക്ക്


മനാമ: നീണ്ട നാൽപ്പത് വർഷത്തെ പ്രവാസ ജീവിതത്തിന്റെ ഓർമ്മകളുമായി കണ്ണൂർ സ്വദേശി രമേശ് ഇന്ന് നാട്ടിലേയ്ക്ക്. പിതാവിന്റെ മരണ ശേഷം ജീവിത പ്രാരാബ്ധങ്ങളുമായി തന്റെ ഇരുപത്തി ഒന്നാം വയസ്സിലാണ് അദ്ദേഹം ബഹ്റൈനിൽ എത്തുന്നത്. ഗണിതത്തിൽ ബിരുദമുണ്ടായിരുന്ന രമേശിന് ഇവിടുത്തെ പ്രമുഖ ട്രേഡിംഗ് കന്പനിയിൽ ജോലി ലഭിച്ചു.  സ്വപ്രയത്നവും, ജോലിയിലുള്ള ആത്മാർത്ഥയും  കൊണ്ട് പേഴ്സണൽ മാനേജർ തസ്തികയിലേയ്ക്ക് ഉദ്യോഗകയറ്റവും ലഭിച്ചു.പിന്നീട് പല കന്പനികളിൽ ജോലി ചെയ്യാനുള്ള അവസരങ്ങളും അദ്ദേഹത്തെ തേടിയെത്തി. യുണൈറ്റഡ് പേപ്പർ ഇൻഡസ്ട്രീസിൽ അസി.സെയിൽസ് മാനേജരായാണ് അദ്ദേഹം വിരമിച്ചത്. ബഹ്റൈനിലെ പ്രവാസി മലയാളികളുടെ സൂര്യ ചാരിറ്റബിൾ ആന്റ് കൾച്ചറൽ സെന്ററിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ രമേശ് കേരളീയ സമാജത്തിൽ ലൈബ്രേറിയനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ജലജ. മകൾ: രേഷ്മ, മകൻ ആദർശ് കെമിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ബഹ്റൈനിൽ ജോലി നോക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed