സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലീൽ വാദെദെൽമീനോ ശുശ്രൂഷ ആചരിച്ചു


മനാമ:ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർ‍ത്തഡോക്സ് കത്തീഡ്രലിൽ ‘വാദെദെൽ‍മീനോ ശുശ്രൂഷ’ ആചരിച്ചു. വിശുദ്ധ പീഡാനുഭവ വാരത്തിനോടനുബന്ധിച്ച് പത്ത് കന്യകമാരുടെ ഉപമയെ ആസ്പദമാക്കി നടത്തുന്ന ആരാധനയാണ്‌ ‘വാദെദെൽ‍മീനോ ശുശ്രൂഷ’.തുറമുഖത്തേയ്ക്ക് അടുക്കുക എന്ന അർ‍ത്ഥത്തോടെ നടത്തപ്പെടുന്ന ഈ ശുശ്രൂഷയിൽ ദീപങ്ങൾ‍ എടുത്തുകൊണ്ട് മണവാളനെ എതിരേൽ‍ക്കുന്നതിനുള്ള ഒരുക്കമായി വിശ്വാസികൾ‍ കത്തിച്ച തിരികളുമായി ദേവാലയത്തിനുള്ളിലേയ്ക്ക് പ്രവേശിക്കും. തിരികളുടെ പെരുന്നാളെന്നും പ്രകാശത്തിന്റെ പെരുന്നാളെന്നും ഇത് അറിയപ്പെടുന്നു. ‘വാതിലുകളെ നിങ്ങളുടെ തലകളെ ഉയർ‍ത്തുവിൻ‍’ എന്ന വേദഭാഗം ചൊല്ലികൊണ്ട് വൈദീകർ മൂന്ന്‍ പ്രാവിശ്യം പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ വാതിലിൽ മുട്ടി, കത്തിച്ചുപിടിച്ച മെഴുകുതിരികളേന്തിയ വിശ്വാസികൾക്കൊപ്പം ദേവാലയത്തിനുള്ളിൽ പ്രവേശിക്കുന്നതാണ്‌ ഈ ശുശ്രൂഷ.ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ‍ ഓർ‍ത്തഡോക്സ് കത്തീഡ്രലിൽ മലങ്കര ഓർ‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ‍ യൂഹാനോൻ‍ മാർ‍ പോളിക്കർ‍പ്പോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിലും കത്തീഡ്രൽ വികാരി റവ. ഫാദർ ജോഷ്വാ എബ്രഹാം, സഹ. വികാരി റവ. ഫാദർ ഷാജി ചാക്കോ എന്നിവരുടെ സഹകാർമ്മികത്വത്തിലാണ്‌ ഈ ആരാധന നടന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed