രാ­ജ്യത്ത് ഉയർ­ത്തി­യ സി­.ആർ ഫീസ് നടപ്പി­ലാ­ക്കു­ന്നത് വൈ­കും


മനാമ : മിനിസ്റ്റീരിയൽ എഡിക്ട് 130/2016 പ്രകാരം രാജ്യത്ത് കൊമേർഷ്യൽ രജിസ്‌ട്രേഷൻ (സി.ആർ) ഉയർത്തിയ ഫീസ് നടപ്പിലാക്കുന്നത് ആറ് മാസത്തേയ്ക്ക് നീട്ടിവെയ്ക്കാൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉത്തരവിട്ടു. ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കാനിരുന്നത് ആറ് മാസക്കാലയളവിലേയ്ക്കാണ് സി.ആർ ഫീസ് നടപ്പിലാക്കുന്നതിനുള്ള തീരുമാനം നീട്ടിവയ്ക്കാൻ വ്യവസായ−വിനോദസഞ്ചാര മന്ത്രാലയങ്ങൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകിയത്.

ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്‌ട്രി (ബി.സി.സി.ഐ) ഡയറക്ടർ ബോർഡ് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ ഗുദൈബിയ കൊട്ടാരത്തിൽ നടന്ന പ്രതിവാര ക്യാബിനറ്റ് സെഷനിലാണ് ഉത്തരവിറക്കിയത്. വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനിടെ, ഭവനവായ്പാ സൗകര്യങ്ങളുടെ കാര്യത്തിൽ അൽ സൽഹിയ ഗ്രാമത്തെയും പരിഗണിക്കണമെന്ന് പ്രധാനമന്ത്രി പാർപ്പിട വകുപ്പിന് നിർദ്ദേശം നൽകി. വിദേശ നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥതയോടെ അനുവദിച്ച നാല് പുതിയ പ്രവർത്തനങ്ങൾക്ക് അനുമതി
നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

വിനോദസഞ്ചാര യാത്രകൾ സംഘടിപ്പിക്കുക, വിനോദ സഞ്ചാരത്തിനുള്ള ജലഗതാഗത സംവിധാനം നടപ്പിലാക്കുക, കായിക മത്സരങ്ങൾ സംഘടിപ്പിക്കുക, പ്ലാന്റേഷൻ പ്രചരണ പദ്ധതികൾ സംഘടിപ്പിക്കുക എന്നീ പദ്ധതികളും ചർച്ച ചെയ്തു. നിയമപരമായ പ്രവർത്തനങ്ങളെ രണ്ട് വിഭാഗമായി തിരിക്കാനുള്ള തീരുമാനവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. നിയമപരമായ തൊഴിലവസരങ്ങൾ ബഹ്‌റൈനികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. വിദേശ നിക്ഷേപകർക്ക് വിദേശ കൺസൾട്ടേഷൻ ഓഫീസുകളുടെ 100 ശതമാനം ഉടമസ്ഥാവകാശവും അനുവദിക്കും.

എയർ ആംബുലൻസിന്മേൽ വിദേശ നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥതയ്ക്കും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. വ്യവസായ− വാണിജ്യ− ടൂറിസം വകുപ്പ് അവതരിപ്പിച്ച മെമ്മോറാണ്ടത്തിലാണ് ഇക്കാര്യം അറിയിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed