കെ­.സി­.എയിൽ ഇന്ന് ഡാ­ൻ­ഡി­യ : റാ­ഫി­ നൈ­റ്റ് നാ­ളെ­


മനാമ : കേരള കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 120 വനിതകളെ പങ്കെടുപ്പിച്ച് കൊണ്ട് ഇന്ന് രാത്രി എട്ട് മണിക്ക് കെ.സി.എയിൽ വെച്ച് മെഗാ ഡാൻഡിയ സംഘടിപ്പിക്കും. നാളെ (വെള്ളി) പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ പാട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ട് കൊച്ചിൻ ആസാദിന്റെ നേതൃത്വത്തിൽ റാഫി നൈറ്റ് സംഗീത നിശയും ഉണ്ടാകും. 

കെ.സി.എ ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ട് പരിപാടികളിലേയ്ക്കും പ്രവേശനം തീർത്തും സൗജന്യമായിരിക്കുമെന്നും എല്ലാവരും പരിപാടിയിൽ സംബന്ധിക്കണമെന്നും പ്രസിഡണ്ട് കെ.പി ജോസ്, ജനറൽ സെക്രട്ടറി വിജു കല്ലറ എന്നിവർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed