അമേ­രി­ക്കൻ മി­ഷൻ ഹോ­സ്പി­റ്റലി­ന്റെ­ പു­തി­യ ക്ലി­നി­ക്ക് റി­ഫയിൽ പ്രവർ­ത്തനം ആരംഭി­ച്ചു­


മനാമ : ആതുര സേവനരംഗത്ത് മികച്ച സേവനങ്ങൾ നൽകി വരുന്ന അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ പുതിയ മെഡിക്കൽ ഡെന്റൽ ക്ലിനിക്ക് റിഫയിലെ കാലിഡസ് സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ കീഴിൽ വരുന്ന നാലാമത് സ്ഥാപനമാണ് റിഫയിൽ പ്രവർത്തനം തുടങ്ങിയത്. മനാമയിൽ പ്രവർത്തിക്കുന്നത് കൂടാതെ സാറിലും, ആംവാജിലും ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ വിഭാഗം സുപ്രീം കൗൺസിൽ ചെയർമാനായ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ക്ക് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫയാണ് റിഫയിൽ ആരംഭിച്ച ക്ലിനിക്കിന് തുടക്കം കുറിച്ചത്. ബഹ്റൈനിലെ അമേരിക്കൻ പ്രതിനിധി എച്ച്.ഇ ജസ്റ്റിൻ സിബെറൽ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

സെൻട്രൽ സതേണേറ്റിൽ താമസമാക്കിയവർക്കും അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ മികച്ച മെഡിക്കൽ സേവനം നൽകാനായതിൽ അതീവ സന്തോഷമുണ്ടെന്ന് അമേരിക്കൻ മിഷൻ സി.ഇ.ഒ ഡോ.ജോർജ്ജ് ചെറിയാൻ പറഞ്ഞു. ജനറൽ, ഓഫ്താൽമോളജി, ഇ.എൻ.ടി, ദന്തവിഭാഗം, റേഡിയോളജി, ഫാർമസി, ലബോറട്ടറി, ഡെർമറ്റോളജി, പ്ലാസ്റ്റിക് സർജറി, സൈക്കോ തെറാപ്പി, സ്പോർട്സ് മെഡിസിൻ, ഓസ്റ്റോപതി, തുടങ്ങിയ വിഭാഗങ്ങളുടെ സേവനങ്ങൾ ലഭ്യമാണ്. തികച്ചും അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് പുതിയ ക്ലിനിക്ക് പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും രാവിലെ 7.30 മുതൽ രാത്രി 11 വരെ ക്ലിനിക് തുറന്ന് പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed