പ്രാ­ദേ­ശി­ക സു­രക്ഷ വർ­ദ്ധി­പ്പി­ക്കു­ന്നതിന് ജോ­ർദാന്് ഹമദ് രാ­ജാ­വി­ന്റെ­ പ്രശംസ


മനാമ : അറബ്− ഇസ്ലാമിക് രാജ്യങ്ങളുടെ സുരക്ഷയ്ക്ക് പിന്തുണ നൽകുന്നതിൽ ജോർദ്ദാൻ പ്രധാന പങ്ക് വഹിക്കുന്നതായും പ്രാദേശിക സുരക്ഷയും, സ്ഥിരതയും, സമാധാനവും ഉയർത്തിപ്പിടിക്കാൻ രാജ്യം പരിശ്രമിക്കുന്നതായും ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് പറഞ്ഞു. ഐക്യ കമ്മറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നതിന് ബഹ്‌റൈനിലെത്തിയ ജോർദാൻ സായുധ സേന ലഫ്റ്റനന്റ് ജനറൽ മഹ്മൂദ് എ. ഫ്രൈഹാത്തിനും പ്രതിനിധി സംഘത്തിനും ഹമദ് രാജാവ് സ്വീകരണം നൽകി. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫും ഫീൽഡ് മാർഷലുമായ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയും സ്വീകരണത്തിൽ പങ്കെടുത്തു.

ബഹ്‌റൈൻ − ജോർദാൻ ഉഭയകക്ഷി ബന്ധങ്ങൾ ശക്തമായി നിലകൊള്ളുന്നതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ രാജാവ്, സൈനിക മേഖലയിൽ സഹകരണം വിപുലമാക്കാൻ ആഗ്രഹിക്കുന്നതായും പറഞ്ഞു. 

സഹകരണം ശക്തിപ്പെടുത്തുന്നതിലും, ഐക്യ കമ്മിറ്റി കൂടുതൽ വിജയകരമാകട്ടെയെന്നും ജോർദാൻ രാജാവായ അബ്ദുള്ള രണ്ടാമൻ ഇബൻ അൽ ഹുസൈനിന് ഹമദ് രാജാവ് ആശംസകൾ നേർന്നു. 

ജോർദാൻ സൈനിക മേധാവി ജോർദാൻ രാജാവിന്റെ ആശംസകൾ കൈമാറുകയും ബഹ്‌റൈനും അവിടുത്തെ ജനങ്ങൾക്കും പുരോഗതിയും സമൃദ്ധിയും നേരുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തമാക്കുന്നതിന് മുൻകൈയ്യെടുത്ത ഹമദ് രാജാവിന് അദ്ദേഹം നന്ദി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed