പ്രോ­പ്പർ­ട്ടി­ എക്സ്പോ­ നാ­ളെ­ ആരംഭി­ക്കും


മനാമ : ബഹ്‌റൈനിലെ ആദ്യ പ്രോപ്പർട്ടി എക്സ്പോ നാളെ ആരംഭിക്കും. നിർമ്മാതാക്കൾ, മാനേജർമാർ, ബ്രോക്കർമാർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ, മുനിസിപ്പൽ അഫേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രി എസ്സാം ബിൻ അബ്ദുള്ള ഖാലിഫിന്റെ നേതൃത്വത്തിൽ മാർച്ച് 14, 15 തീയതികളിലാണ് എക്സ്പോ നടക്കുന്നത്. തംകിൻ ഫൗണ്ടേഷനും ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്‌ട്രിയുമായി സഹകരിച്ചാണ് എക്സ്പോ നടത്തുന്നത്.

ക്രൗൺ പ്ലാസ ഹോട്ടലിലെ ബഹ്‌റൈൻ കൺവെൻഷൻ സെന്ററിലാണ് എക്സ്പോ നടക്കുക. ബഹ്‌റൈൻ പ്രോപ്പർട്ടി ബ്രോക്കറേജ് എക്സ്പോ 2018, റിയൽ എേസ്റ്ററ്റ് മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് ഗുണകരമാണെന്ന് ബഹ്‌റൈൻ റിയൽ എേസ്റ്ററ്റ് അസോസിയേഷൻ പ്രസിഡണ്ട് നാസർ അൽ അഹ്ലി പറഞ്ഞു. ജിസിസിയിലെ പ്രോപ്പർട്ടി നിക്ഷേപകരെ ബഹ്‌റൈനിലേക്ക് ആകർഷിക്കാൻ എക്സ്പോക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പ്രോപ്പർട്ടി ബ്രോക്കർമാർ, പ്രോപ്പർട്ടി ഡവലപ്പർമാർ, സർവ്വീസ് പ്രൊവൈഡർമാർ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവർ ഒരു മേൽക്കൂരക്കുകീഴിൽ അണിനിരക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed