ഡി­ജി­റ്റൽ ദി­നാർ അവതരി­പ്പി­ക്കു­ന്നത് ആശങ്കയു­ളവാ­ക്കു­ന്നതാ­യി­ സി­.ബി­.ബി­


മനാമ : ബഹ്‌റൈനിൽ ഡിജിറ്റൽ ദിനാർ അവതരിപ്പിക്കുന്നത് ആശങ്കയുളവാക്കുന്നതായി സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (സി.ബി.ബി) ഗവർണർ റഷീദ് മുഹമ്മദ് അൽ മരാജ് പറഞ്ഞു. ഡിജിറ്റൽ ദിനാർ എന്ന ആശയം ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇതേക്കുറിച്ച് സി.ബി.ബി കൂടുതൽ പഠനങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റലൈസേഷൻ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ എങ്ങനെ ബാധിക്കും എന്ന് മനസിലാക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം, കൂടുതൽ വിശദാംശങ്ങൾ നൽകാൻ തയ്യാറായില്ല. ജി.ഐ.ബിയുടെ ഉപകന്പനിയായ മീമിന് ബഹ്‌റൈനിൽ ലൈസൻസ് നൽകിയതുപോലെ കൂടുതൽ ഡിജിറ്റൽ ബാങ്കുകൾക്ക് സി.ബി.ബി ലൈസൻസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ചുകളുടെ സഹായമില്ലാതെ പൂർണ്ണമായും സ്മാർട്ട് ഫോണുകളും കന്പ്യൂട്ടറുകളും ഉപയോഗിക്കുന്ന ബാങ്കിങ് സൗകര്യം നൽകാൻ സാധിക്കും. കഴിഞ്ഞ ആഴ്ച സാന്പത്തിക പ്രൊഫഷണലുകൾ, സംരംഭകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി സി 5 സംഘടിപ്പിച്ച ഒരു പരിപാടിയിൽ  ഡിജിറ്റൽ ദിനാർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പഠനം നടക്കുകയാണെന്ന് സി.ബി.ബി വ്യക്തമാക്കിയിരുന്നു.

ഡിജിറ്റൽ ദിനാർ സ്മാർട്ട് ഫോൺ വഴി വിനിമയം നടത്തുന്നതിന് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും കൂടുതൽ എളുപ്പമാണെങ്കിൽ ഞങ്ങൾ അത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ പേയ്മെന്റ് സൊല്യൂഷനെതിരെ സ്വകാര്യ മേഖലയിൽ നിന്ന് കൂടുതൽ പ്രതിഷേധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബഹ്‌റൈൻ സന്പദ് വ്യവസ്ഥയെ മാറ്റാൻ കഴിയുന്ന ഒരു വ്യവസായ മേഖല ഉണ്ടെങ്കിൽ അത് ധനമേഖലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed