ആർട്ട് ബാബിന് നാളെ തുടക്കമാകും
മനാമ : ഘൽഫിലെ കലാകേന്ദ്രമായി ബഹ്റൈനെ മാറ്റും വിധം ശ്രദ്ധേയമായ ആർട്ട് ബഹ്റൈൻ അക്രോസ് ബോർഡേഴ്സ് ആർട്ട് ബാബ് പ്രദർശനം മൂന്നാം എഡിഷൻ നാളെ തുടങ്ങും. വനിത സുപ്രീം കൗൺസിൽ പ്രസിഡണ്ടായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഫലീഫയുടെ മേൽ നോട്ടത്തിൽ ബഹ്റൈൻ ഇന്റർനാഷ്ണൽ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന എക്സിബിഷന് 15 മുതൽ 18 വരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. ഇത്തവണ ആർട്ട് ബാബിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെടെ 15 ആർട്ട് ഗ്യാലറികളും, 11 രാജ്യങ്ങളിൽ നിന്നുള്ള 13 സ്വതന്ത്ര കലാകാരന്മാരും പങ്കാളികളാകും. ഇത്തവണ 35 ബഹ്റൈനി കലാകാരന്മാരുടെ നൂറിലേറെ കലാ സൃഷ്ടികൾ സ്പോൺസേർഡ് പവലിയനുകളിൽ പ്രദർശിപ്പിക്കും.
യു.കെയിൽ നിന്നുള്ള അലോൺ സക്കായി ഫൈൻ ആർട്ടിൽ നിന്നുള്ള മാറുൽ പെറുചെട്ടി, അറബ് ജെല്ലി ബേബി, ഉൾപ്പെടെയുള്ള പ്രശസ്ത ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഗുജറാത്തിൽ നിന്നുള്ള സമാര ആർട്ട് ഗ്യാലറി ഇന്ത്യൻ അന്താരാഷ്ട്ര കലാസൃഷ്ടികളുടെ സംയോജനമാണ് അവതരിപ്പിക്കുന്നത്. ഉക്രയിനിലെ പ്രശസ്തമായ സെസ്സൽ ആർട്ട് ഗ്യാലറി ബ്രൂണോ മസായിലെ ചിത്രങ്ങളും പ്രദർശിപ്പിക്കും.
പ്രശസ്ത ഇറ്റാലിയൻ ആർട്ടിസ്റ്റ് അന്റോണേലോ ഗെസ്സി ഉൾപ്പെടെയുള്ളവർ എത്തുന്നുണ്ട്. പ്രദർശനത്തിന്റെ ഭാഗമായി പ്രദർശന സംവാദങ്ങളും വിവിധ പരിപാടികളും അരങ്ങേറും. ബഹ്റൈനിലെ കലാകാരൻമാരുടെ സൃഷ്ടികൾക്ക് വ്യാപകമായ കാഴ്ചക്കാരെ സൃഷ്ടിക്കാനും പ്രാദേശിക കലാകാരൻമാർക്ക് പരിശീലനം നൽകാനും ആർട്ട് ബഹ്റൈൻ ലക്ഷ്യമിടുന്നു. സമകാലിക കലാരചനകളുടെ പ്രദർശനം ആർട്ട് ബഹ്റൈൻ എക്രോസ് ബോർഡേഴ്സ് മൂവ്മെന്റിന്റെ സുപ്രധാന പദ്ധതിയാണ്. തംകീനുമായി സഹകരിച്ച് നടത്തുന്ന പ്രദർശനത്തിന് 2016ലാണ് തുടക്കമിട്ടത്.

