സല്യൂട്ട് സച്ചിൻ സീസൺ 3 ക്രിക്കറ്റ് ടൂർണ്ണമെന്റ് ഈ മാസം 23ന്
മനാമ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ എല്ലാ വർഷവും നടത്താറുളള സല്യൂട്ട് സച്ചിൻ ക്രിക്കറ്റ് ടൂർണ്ണമെന്റ് ഈ മാസം 23ന് ബുസൈത്തീൻ ഗ്രൗണ്ടിൽ നടത്തും. ബഹ്റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റിൽ പങ്കെടുക്കുവാൻ താൽപര്യമുളളവർക്ക് 33059692, 66988833 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

