വേൾഡ് മലയാളി ഫെഡറേഷൻ പ്രവർത്തനമാരംഭിച്ചു
മനാമ : ലോക മലയാളികൾക്കിടയിൽ സുശക്തമായ നെറ്റ്‌വർക്കും സൗഹൃദവും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫേഡറേഷന്റെ ബഹ്‌റൈൻ ചാപ്‌റ്റർ പ്രവർത്തനം ആരംഭിച്ചു. ഫാ. ഡേവിസ് ചിറമേൽ, പാണക്കാട് സയ്യിദ് മുൻവ്വറലി ശിഹാബ് തങ്ങൾ, ടി.പി ശ്രീനിവാസൻ, എം.പി വീരേന്ദ്രകുമാർ എം.പി, എൻ. പി പ്രേമചന്ദ്രൻ, ലാൽ ജോസ് എന്നിവരടങ്ങുന്ന ആറംഗ സമിതിയാണ്‍ സംഘടനയുടെ രക്ഷാധികാരിമാർ. 2018 മാർച്ച് 2ന്‍ ചേർന്ന പൊതുയോഗത്തിൽ വെച്ചാണ്‍ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
ബഹ്‌റൈൻ കോ-ഓർഡിനേറ്റർ ബാജി ഓടംവേലി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മിഡിൽ ഈസ്റ്റ് പ്രസിഡണ്ട് ഗിരീഷ് ബാബു ഉദ്‌ഘാടനം നിർവ്വഹിച്ചു. കോശി സാമുവേൽ (പ്രസിഡണ്ട്), ഡോ. മുഹമ്മദ് ഫൈസൽ, ഹേമലത വിശ്വംഭരൻ (വൈസ് പ്രസിഡണ്ട്്) മുഹമ്മദ് സാലി (ജനറൽ സെക്രട്ടറി) സുമേഷ് മാത്തൂർ, ജിജോ എബ്രഹാം (സെക്രട്ടറി), പ്രശാന്ത് എസ്. നായർ (ട്രഷറർ), അനിൽ ഐസക്, ജോസ് ആന്റണി പി. കുറുന്പത്തുരുത്ത്, ലിംനേഷ് അഗസ്റ്റിൻ, പ്രതീഷ് തോമസ്, പ്രേം കുമാർ, സുദീപ് നായർ, ഉണ്ണിക്കൃഷ്‌ണൻ പുന്നയ്‌ക്കൽ, ജിൻസി ബാബു (കമ്മിറ്റി അംഗങ്ങൾ) ബാജി ഓടംവേലി (കോ-ഓർഡിനേറ്റർ) എന്നിവരെ വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്‌റ്റർ 2018-19 വർഷത്തെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ഗ്ലോബൽ വൈസ് ചെയർമാൻ നൈഷാദ് ആലുവ, ഗ്ലോബൽ ചാരിറ്റി കോ-ഓർഡിനേറ്റർ നജീബ് എരമംഗലം, കുവൈത്ത് ചാപ്‌റ്റർ പ്രസിഡണ്ട് ടോം ജേക്കബ്, കുവൈത്ത് കോ-ഓർഡിനേറ്റർ സുനിൽ എസ്.എസ് ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ട് കോശി സാമുവേൽ, സെക്രട്ടറി മുഹമ്മദ് സാലി എന്നിവർ പ്രസംഗിച്ചു.

