ക്രി­ക്കറ്റ് ടൂ­ർ­ണ്ണമെ­ന്റ് നടത്തി­


മനാമ : ബഹ്റിൻ പ്രതിഭ ഗുദൈബിയ ഇന്ത്യൻ ക്ലബിൽ ബി.എഫ്.സി വൺഡേ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. 16 ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ നിരവധിപേർ കാണികളായി പങ്കെടുത്തു. മൊത്തം 15 മത്സരത്തിൽ നിന്ന് നൈസ് സ്പൈസ് ടാർജറ്റ് ഒന്നാമതെത്തി. റണ്ണറപ്പായി റ്റെല്ലി കിങ്ങ്സും ഒപ്പത്തിന് ഒപ്പം എത്തി. മാൻ ഓഫ് ദി സീരീസ് ആയി ലാൽ കൃഷണയെയും ബസ്റ്റ് ബാറ്റ്സ്മാനായി അമീറിനെയും, ബസ്റ്റ് ബൗളറായി കിരണിനെയും തിരഞ്ഞെടുത്തു.

സമ്മാനദാന ചടങ്ങിൽ ബഹ്റൈൻ പ്രതിഭ ഗുദൈബിയ സെക്രട്ടറി അഡ്വ. ജോയ് വെട്ടിയാടൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് റാം അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് ക്യാഷ്യസ് പെരെര, വൈസ് പ്രസിഡണ്ട് തങ്കച്ചൻ, പ്രതിഭാ നേതാക്കളായ പി. ശ്രീജിത്ത്, പി.ടി നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

സമ്മാനം ലഭിച്ചവർക്ക് ബി.എഫ്.സി ജനറൽ മാനേജർ പാൻസിലി വർക്കി സി.വി നാരയാണൻ, ബി.കെ.എസ് സെക്രട്ടറി എൻ.കെ വീരമണി, ഷീജ വിരമണി, ബിന്ദു റാം, ഷെറീഫ് കോഴിക്കോട്, മഹേഷ്, ബിനു സൽമബാദ്, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, റാഫി, രാജേഷ് ടി.വി, റീദേഷ്‌, ബി.എഫ്.സി പ്രവീൺ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. ടൂർണ്ണമെന്റ് കൺവീനർ നെജുമുദ്ദിൻ നന്ദി പ്രകാശിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed