തണൽ കിഡ്നി കെയർ ക്യാന്പ് സംഘടിപ്പിച്ചു
മനാമ : ലോക വൃക്ക ദിനത്തോടനുബന്ധിച്ച് തണൽ ബഹ്റൈൻ ചാപ്റ്റർ ചാപോ − ബഹ്റൈൻ കന്പനിയുടെ അസ്കറിലുള്ള ലേബർ ക്യാന്പിൽ വെച്ച് വൃക്കരോഗ നിർണ്ണയ ക്യാന്പ് സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നീണ്ടു നിന്ന ക്യാന്പ് ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ് ഉദ്ഘാടനം ചെയ്തു. തണൽ ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ റസാഖ് മൂഴിക്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയ്ക്ക് റഷീദ് മാഹി സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി യു.കെ ബാലൻ തണലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.
ബംഗ്ലാദേശ് എംബസി പ്രതിനിധി മുഹമ്മദ് അഷറഫ്, സാമൂഹ്യ പ്രവർത്തകരായ സുബൈർ കണ്ണൂർ, സിയാദ് ഏഴംകുളം, ബഷീർ അന്പലായി, ഫ്രാൻസിസ് കൈതാരത്ത്, രാജേഷ് പിള്ളൈ, അസീൽ അബ്ദു റഹ്മാൻ, സാന്ത്വനം രക്ഷാധികാരി സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്യാന്പിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ വൃക്കരോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണവും അത് തടയാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചുള്ള ക്ലാസുകളും സംഘടിപ്പിച്ചു. വൈകീട്ട് നടന്ന സമാപനസമ്മേളത്തിൽ വൈസ് ചെയർമാൻ ഉസ്മാൻ ടിപ്പ് ടോപ്പ്, ലത്തീഫ് ആയഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.

