ബി­സി­സി­ഐ തി­ര­ഞ്ഞെ­ടു­പ്പ് : നി­ർ­ണ്ണാ­യകമാ­യി­ ഇന്ത്യക്കാർ


മനാമ : ബിസിസിഐ ഭരണസമിതിയിലേയ്ക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ സംരംഭകരുടെ വോട്ടുകൾ ഇത്തവണ നിർണ്ണായകമായി. പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെ വോട്ടുകൾ പാനലുകളുടെ വിജയത്തെ കാര്യമായി സ്വാധീനിച്ച തിരഞ്ഞെടുപ്പായിരുന്നു ഇതെന്ന് പറയാം. 480ഓളം മലയാളി വ്യവസായ സംരംഭകർ ആണ് ഇത്തവണ വോട്ട് ചെയ്യാനെത്തിയതെന്ന് ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അന്പലായി പറഞ്ഞു. പരമാവധി മലയാളി വോട്ടർമാരെ പോളിങ് േസ്റ്റഷനിൽ എത്തിയ്ക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഇപ്പോൾ നിരവധി സംരംഭകരാണ് വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നത്. സംരംഭങ്ങൾ തുടങ്ങാനുള്ള പല നിയമ വ്യവസ്ഥകളും സർക്കാർ ഉദാരമാക്കിയതാണ് വ്യവസായ രംഗത്തേയ്ക്ക് പ്രവാസി മലയാളികളുടെ കുത്തൊഴുക്ക് ഉണ്ടാകാൻ കാരണം. കൂടാതെ സൗദി അറേബ്യയിൽ നിലവിൽ വന്ന നിതാഖാത്ത് മൂലം അവിടെ വ്യവസായങ്ങൾ ഉണ്ടായിരുന്ന നിരവധി സംരംഭകർ ബഹ്റൈനിലേയ്ക്ക് ചുവടു മാറ്റം നടത്തിയിരുന്നു. ബാങ്ക് ഗ്യാരണ്ടി അടക്കമുള്ള നിയമങ്ങൾ ലഘൂകരിക്കപ്പെട്ടതും കൂടുതൽ കന്പനികൾ ആരംഭിക്കുന്നതിന് പ്രചോദനമായിട്ടുണ്ട്. ആദ്യമായി സംരംഭങ്ങൾ ആരംഭിച്ച പലരും തങ്ങൾക്കു ലഭിച്ച ആദ്യ വോട്ടവകാശം ശരിയായി വിനിയോഗിക്കുകയും ചെയ്തു. ജനാധിപത്യ രാജ്യത്ത് നിന്നും എത്തിയ മലയാളികൾ അടക്കമുള്ള വലിയൊരു ജനവിഭാഗത്തിന് ഇത്തരം തിരഞ്ഞെടുപ്പുകൾ ആവേശമാണെന്നുള്ളതും അതിന്റെ ഭാഗഭാഗാക്കാകാൻ ലഭിച്ച അവസരം നഷ്ടപ്പെടുത്താറില്ലെന്നതും മലയാളികളുടെ പ്രാധിനിധ്യത്തിന് കാരണമായി. വ്യവസായികളുടെ പ്രശ്നങ്ങൾ സർക്കാരിന് മുന്പാകെ െവയ്ക്കുകയും പരിഹാരം കാണാൻ ശ്രമിക്കുന്ന കമ്മിറ്റിയും ആവട്ടെ തിരഞ്ഞെടുക്കപ്പെട്ടതെന്നും ഭരണസമിതിക്ക് തങ്ങളുടെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മലയാളി വ്യവസായ സംരംഭകർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed