ബഹ്‌റൈനിൽ ഇന്ന് മു­തൽ ട്രാ­ഫിക് വാ­രം


മനാമ : 2018ലെ ട്രാഫിക് വാരം ഇന്ന് ആരംഭിക്കും. ഇതോടനുബന്ധിച്ച് മാതൃകാ ഡ്രൈവർമാരേയും ചിത്രരചന, തീയേറ്റർ കോണ്ടെസ്റ്റ് എന്നീ മത്സരങ്ങളിലെ വിജയികളായ വിദ്യാർത്ഥികളേയും ആദരിക്കും. ഡ്രൈവർമാർക്കും മാതാപിതാക്കൾക്കും ബോധവത്കരണം നൽകുന്നതിനായി സീഫ് മാളിൽ ട്രാഫിക് വില്ലേജ് മാർച്ച് 15−ന് തുറക്കും. രണ്ടാഴ്ചയാകും ട്രാഫിക് വില്ലേജിന്റെ പ്രവർത്തനം.

ട്രാഫിക് വാരത്തിലേയ്ക്ക് സംഭാവനകൾ നൽകിയ പബ്ലിക് സെക്യൂരിറ്റി ഓഫീസേഴ്സ് ക്ലബ്, ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ്, കാനൂ ഇന്റർനാഷണൽ സ്കൂൾ, ബപ്കോ, ഷരീഫ അൽ അവാദി ക്ലബ്, ബി.എൻ.ഐ ഇൻഷൂറൻസ്, സൽമാൻ കൾച്ചറൽ സെന്റർ, ടോസ്റ്റ് മാേസ്റ്റഴ്സ് ക്ലബ്, ബഹ്‌റൈൻ ഇലക്ട്രോണിക്സ് സൊസൈറ്റി എന്നിവരെയും ആദരിക്കും. സമൂഹത്തിന് ബോധവൽകാരണം നൽകുന്നതിൽ ക്യാന്പയിന്റെ പ്രാധാന്യമർപ്പിച്ച ട്രാഫിക് കൾച്ചറൽ ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഒസാമ മുഹമ്മദ് ബഹർ, ജനങ്ങൾക്ക് സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുമായി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് മുൻകൈയ്യെടുത്ത ഡയറക്ടർ ജനറലിനും ട്രാഫിക് ഡയറക്ടറേറ്റ് ജനറലിനും നന്ദി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed