ഫോർമുല വൺ : വിസ നടപടികൾ ആരംഭിച്ചതായി എൻ.പി.ആർ.എ
മനാമ : അടുത്ത മാസം നടക്കുന്ന ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പി ഫോർമുല വണ്ണിന് വേണ്ടിയുള്ള വിസ അപേക്ഷകൾ സ്വീകരിക്കുന്നത് തുടരുമെന്ന് നാഷണൽ പാസ്പോർട്ട് ആന്റ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അറിയിച്ചു.
115 നിർദ്ദിഷ്ട രാജ്യങ്ങളിൽ നിന്നുള്ള ഫോർമുല വൺ ആരാധകർക്ക് എൻ.പി.ആർ.എയുടെ www.evisa.gov.bh എന്ന വെബ്‌സൈറ്റ് വഴി വിസ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ലഭിക്കുന്നതിന് ആൾ ജാമ്യം ആവശ്യമാണ്. ഏപ്രിൽ എട്ട് വരെ വിസ ലഭ്യമാണ്.
മാർച്ച് 25 മുതൽ ഫോർമുല വൺ ആരാധകരെ സ്വീകരിക്കാൻ ആരംഭിക്കുമെന്ന് എൻ.പി.ആർ.എ പ്രഖ്യാപിച്ചു. എഫ് വൺ ആരാധകർക്ക് രണ്ടാഴ്ചത്തേയ്ക്കുള്ള വിസ ദീർഘിപ്പിക്കാൻ കഴിയില്ലെന്നും എൻ.പി.ആർ.എ വ്യക്തമാക്കി. ഇ-−വിസ വഴി രജിസ്റ്റർ ചെയ്യുന്നതിനും ഇ-−സർവ്വീസുകൾ പ്രയോജനപ്പെടുത്തുന്നതിനും ടിക്കറ്റ് വിൽക്കുന്നതിനും താമസ സൗകര്യങ്ങൾ നൽകുന്നതിനും കരാറെടുത്തിരിക്കുന്ന കന്പനികൾക്കും അധികൃതർ നിർദ്ദേശം നൽകി.

