സ്റ്റാ­ർ­ട്ട് അപ്പ് ബഹ്‌റൈൻ വീ­ക്ക് സമാ­പി­ച്ചു­


മനാമ : സ്റ്റാർട്ട് അപ്പ് ബഹ്‌റൈൻ വീക്കിന്റെ പ്രാരംഭ എഡിഷൻ ആഘോഷ പരിപാടികളോടെ സമാപിച്ചു. 1500ഓളം ആളുകളും 50ഓളം സ്റ്റാർട്ട് അപ്പുകളും പങ്കെടുത്ത ഈ സംരംഭം അറിവ് സന്പാദനത്തിനും, വിവിധ മേഖലകളിലെ പ്രഗത്ഭരും, സംരംഭകരും തമ്മിലുള്ള കൂടികാഴ്ചയ്ക്കും വഴിയൊരുക്കി. 

ബഹ്‌റൈൻ ഇന്റർനാഷണൽ സർക്ക്യൂട്ടിലെ മീന റീജ്യണിൽ സംഘടിക്കപ്പെട്ട ഈ സമാപന ചടങ്ങ് സ്റ്റാർട്ട് ആപ്പുകൾക്ക് പുതിയ അവസരങ്ങളാണ് തുറന്ന് കൊടുത്തത്. ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡും തംകീനും ചേർന്ന് ഡെപ്യൂട്ടി സുപ്രീം കമാണ്ടറും ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് ചെയർമാനുമായ ബഹ്‌റൈൻ രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് സ്റ്റാർട്ട് ആപ്പ് ബഹ്‌റൈൻ വീക്ക് സംഘടിപ്പിച്ചത്. ബഹ്‌റൈൻ പോളിടെക്‌നികിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ജി.സി.സി ഗെയിം കോൺഫെറൻസോട് കൂടി സ്റ്റാർട്ട് അപ്പ് വീക്കിന് തുടക്കം കുറിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed