അനു­ശോ­ചന യോ­ഗം സംഘടി­പ്പി­ച്ചു


മനാമ : ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പീക്കർ ജി. കാർത്തികേയൻ അനുശോചന യോഗം സംഘടിപ്പിച്ചു. ബഹ്‌റൈൻ ഒ.ഐ.സി.സി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഒ.ഐ.സി.സി ദേശീയപ്രസിഡണ്ട് ബിനു കുന്നംതാനം അദ്ധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ സ്വാഗതം പറഞ്ഞു. ലാളിത്യവും ആത്മാർഥതയും നിറഞ്ഞ ജീവിതമായിരുന്നു ജി. കാർത്തികേയന്റെത്, സൗഹൃദങ്ങൾക്ക് ഏറെ വില കൽപ്പിക്കുകയും പരന്നവായനയിലൂടെ ആഴത്തിലുള്ള അറിവും വിവിധ വിഷയങ്ങളിൽ അഗാധമായ ജ്ഞാനവും ഉണ്ടായിരുന്ന ഒരു വലിയ മനുഷ്യനായിരുന്നു അദ്ദേഹം. അതുപോലെതന്നെ ഒരു വലിയ ചലചിത്രപ്രേമിയും മനുഷ്യസ്നേഹിയുമായിരുന്ന ജി. കാർത്തികേയന്റെ വിയോഗം കേരളജനതക്ക് ഒരു വലിയ നഷ്ടം തന്നെയാണെന്ന് പരിപാടി ഉദ്ഘാടനം നടത്തിയ രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഒ.ഐ.സി.സി സെക്രട്ടറി ജവാദ്−വക്കം, രാഘവൻ കാണിച്ചേരി, ജി. ശങ്കരപിള്ള, ജസ്റ്റിൻ ജേക്കബ്,  ഇബ്രാഹിം അദ്ഹം, സുനിൽ കെ. ചെറിയാൻ, ഷിബു കോട്ടയം, അനിൽ കൊല്ലം, തോമസ് കാട്ടുപറന്പിൽ, ഡേവിസ്, മഹേഷ്, സൽമാൻ, ആകിഫ് നൂറ, വിജയകുമാർ, ഉല്ലാസ്, തുങ്ങിയവരും സംസാരിച്ചു. ഒ.ഐ.സി.സി ദേശീയ സെക്രട്ടറി മനു മാത്യുനന്ദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed