തണൽ വയനാട് ചാപ്റ്റർ രൂപീകരിച്ചു
മനാമ: തണൽ ബഹറൈൻ ചാപ്റ്ററിന്‍റെ കീഴിൽ വിളിച്ച് ചേർക്കപ്പെട്ട വയനാട് ജില്ലയിലെ പ്രവാസികളുടെ യോഗം മനാമയിൽ വെച്ച് നടന്നു. തണൽ കൂട്ടായ്മക്ക് വയനാട് കാക്കവയലിൽ ലഭിച്ച സ്ഥലത്തിന്റെ രജിസ്ട്രേഷൻ, തുടർന്നുള്ള ഡയാലിസിസ് സെന്‍റർ നിർമ്മാണം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ഡയാലിസിസ് അടക്കമുള്ള ചികിത്സകൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിനെ മാത്രം ആശ്രയിക്കുന്ന വയനാട് ജില്ലയിൽ താമസിക്കുന്ന നിർധനരായ രോഗികൾക്ക് നിലവിൽ ആരംഭിക്കുന്ന തണൽ ഡയാലിസിസ് സെന്‍റർ ആശ്വാസമാകുമെന്ന് യോഗം വിലയിരുത്തി. രോഗ പീഢയും യാത്രാ ദുരിതവും ഒന്നിച്ചനുഭവിക്കുന്ന ജില്ലയിലെ മുഴുവൻ ആളുകൾക്കും വിശ്രാന്തിയേകുന്ന ഈ സംരംഭവുമായി ബഹ്റൈനിലുള്ള വയനാട്ടിലെ എല്ലാ പ്രവാസികളും അകമഴിഞ്ഞ് സഹകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. ഇരുപത്തിഒന്ന് അംഗ എക്സിക്യുട്ടീവിൽ നിന്ന് ഭാരവാഹികളെ യോഗം തിരെഞ്ഞെടുത്തു. പി.ടി ഹുസൈൻ പ്രസിഡണ്ടായും, ഹംസ മേപ്പാടി സെക്രട്ടറിയായും ശരീഫ് കാക്കവയൽ ട്രഷററായും സ്ഥാനമേറ്റു. ലത്തീഫ് ഹാജി, നിസാർ, അസ്കർ അലി (വൈ. പ്രസിഡണ്ട് ), ശമീർ മാടക്കര, മുനീർമക്കിയാട്, ഷമീർ മക്കിയാട് (ജോ. സെക്രട്ടറി), റഫീഖ് നാദാപുരം, അബ്ദുൾ മജീദ് തെരുവത്ത്, സി.കെ അബ്ദുറഹിമാൻ (രക്ഷാധികാരികൾ) തുടങ്ങിയവരാണ് മറ്റ് ഭാരവാഹികൾ.
തണൽ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളായ റസാഖ് മൂഴിക്കൽ, യു.കെ ബാലൻ, റഷീദ് മാഹി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

