കെ.എം.സി.സി ബഹ്റൈൻ മുസ്ലീംലീഗ് സ്ഥാപകദിനാഘോഷം ഇന്ന്
മനാമ: ബഹ്റൈൻ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ മുസ്ലീം ലീഗിന്റെ സ്ഥാപകദിനാഘോഷം ഇന്ന് രാത്രി 7 മണിക്ക് സെഗയ്യയിലുള്ള കെ.സി.എ ഹാളിൽ വെച്ച് നടക്കും. ബഹ്റൈൻ കെ.എം.സി.സി സംഘടിപ്പിക്കുന്ന പരിപാടിയിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് സാഹിബ് മുഖ്യാതിഥിയായിരിക്കും. പാലക്കാട് ജില്ലാമുസ്ലീം ലീഗ് ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം മുഖ്യ പ്രഭാഷണം നടത്തും. ബഹ്റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് ഒൗഖാഫ്-റിലേജിയസ് അഫേഴ്സ് ഡയറക്ടറേറ്റും ചേർന്ന് ബഹ്റൈനിലെ അംഗീകൃത പ്രഭാഷകരിലൊരാളായി തിരഞ്ഞെടുത്ത സയ്യിദ് ഫക്രുദ്ദീൻ തങ്ങളെ ചടങ്ങിൽ വെച്ച് ആദരിക്കും. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിലും പരിപാടിയിൽ സംബന്ധിക്കും. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ജനാധിപത്യ മുന്നേറ്റം സാധ്യമാക്കുന്നതിന് വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകുന്ന പ്രത്യേക പരിതസ്ഥിതിയിലാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എഴുപതാം സ്ഥാപകദിനം ആചരിക്കുന്നതെന്നും, മുസ്ലീംലീഗിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് ശക്തിപകരുവാനും രാജ്യത്ത് ഐക്യവും അഖണ്ധതയും നിലനിർത്താനും കൂടുതൽ ഊർജ്ജസ്വലമായ പ്രവർത്തനങ്ങളും ജാഗ്രതയും അനിവാര്യമായ ഈ രാഷ്ട്രീയ കാലാവസ്ഥയിൽ മുസ്ലീംലീഗ് സ്ഥാപക ദിനം കൂടുതൽ പ്രസക്തമാണെന്നും ഭാരവാഹികൾ പറഞ്ഞു.

